എല്ലാ പരിസ്ഥിതി പഠനവും പറയുന്നു ; "ഭൂമിയെ കൊല്ലുന്നത് മനുഷ്യന്‍'

videograbbed image


വാഷിങ്ടണ്‍ പരിസ്ഥിതി സംബന്ധിയായ ആഗോള ഗവേഷണ പഠനങ്ങളില്‍ 99.9 ശതമാനവും പറയുന്നത് ഒറ്റക്കാര്യം;  ഭൂമിയിലെ കാലാവസ്ഥാ വ്യതിയാനത്തിനു കാരണം മനുഷ്യന്റെ പ്രവൃത്തി. 2012 മുതല്‍ 2020 വരെ പ്രസിദ്ധീകരിച്ച 88,000 പഠനം പരിശോധിച്ച് എൻവയോണ്‍മെന്റൽ റിസര്‍ച്ച് ജേര്‍ണലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. 1991 മുതല്‍ 2021 വരെ പ്രസിദ്ധീകരിച്ച പരിസ്ഥിതി പഠനങ്ങളില്‍ 97 ശതമാനവും മുന്നോട്ടുവച്ചതും ഇതേ കണ്ടെത്തലായിരുന്നു. പരിസ്ഥിതിനാശത്തില്‍ മനുഷ്യന്റെ പങ്ക് ഇത്രമേല്‍ തുറന്നുകാട്ടപ്പെട്ടെങ്കിലും കാലാവസ്ഥാവ്യതിയാനത്തിന്റെ കാരണത്തെക്കുറിച്ച് ശാസ്ത്രലോകം ഇപ്പോഴും തര്‍ക്കത്തിലാണെന്ന മിഥ്യാധാരണയാണ് പൊതുസമൂഹത്തിനും രാഷ്ട്രനേതാക്കള്‍ക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി. Read on deshabhimani.com

Related News