നൊബേൽ പുരസ്‌കാര ജേതാവ്‌ ഫ്രെഡ്രിക്‌ വില്യം ഡി ക്ലർക് അന്തരിച്ചു



ജോഹന്നാസ്‌ബെർഗ്‌ > മുൻ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റും നോബൽ പുരസ്‌കാര ജേതാവുമായ ഫ്രെഡ്രിക്‌ വില്യം ഡി ക്ലർക് (85) അന്തരിച്ചു. ദക്ഷിണാഫ്രിക്കയുടെ അവസാന വെളുത്ത വർഗക്കാരനായ ഭരണാധികാരിയായിരുന്നു. ദക്ഷിണാഫ്രിക്കയിലെ വർണവിവേചന കാലഘട്ടമായ അപ്പാർത്തീഡ്‌ യുഗത്തിലെ ജീവിച്ചിരുന്ന അവസാന നേതാവാണ്‌. ഒരാൾ, ഒരു വോട്ട് എന്ന മുദ്രാവാക്യത്തിലൂടെ ദക്ഷിണാഫ്രിക്കയിലെ വംശവിവേചനം എന്നെന്നേക്കുമായി അവസാനിപ്പിച്ചതിൽ നിർണായ പങ്കുവഹിച്ച ഫ്രെഡ്രിക്‌  1993 -ലെ സമാധാനത്തിനുള്ള നോബൽ പരസ്‌കാരത്തിന്‌ നെൽസൺ മണ്ടേലയ്‌ക്കൊപ്പം അർഹനായി. വംശീയത അടക്കമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്‌ നടത്തിയ പ്രവർത്തനങ്ങൾക്കായിരുന്നു പരസ്‌കാരം.   ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്‌ മേലുള്ള നിരോധനം നീക്കി നേതാവായ നെൽസൺ മണ്ടേലയെ 27 വർഷത്തിന്‌ ശേഷം ജയിൽ വിമുക്തനുമാക്കിയത്‌ ഫ്രെഡ്രിക്കാണ്‌.                                           Read on deshabhimani.com

Related News