പെട്രോൾ വിൽപ്പന നിരോധിച്ച്‌ ലങ്ക ; ഇന്ധനം അവശ്യസർവീസുകൾക്ക്‌ മാത്രം



  കൊളംബോ രാജ്യത്ത്‌ പെട്രോളിന്റെ വിൽപ്പന നിരോധിച്ച്‌ ശ്രീലങ്കൻ സർക്കാർ. ഇന്ധനം അവശ്യ സർവീസുകൾക്ക്‌ മാത്രമായി മാറ്റിവയ്ക്കാനും സർക്കാർ തീരുമാനിച്ചു. രണ്ടാഴ്ചത്തേക്കാണ്‌ നിരോധനം. ഇക്കാലയളവിൽ ബസ്‌, ട്രെയിൻ, ആരോഗ്യസേവനവുമായി ബന്ധപ്പെട്ടും ഭക്ഷണസാമഗ്രികൾ എത്തിക്കാനുമുള്ള വാഹനങ്ങൾ എന്നിവയ്ക്ക്‌ മാത്രമാകും ഇന്ധനം നൽകുക. പ്രതിസന്ധി പരിഹരിക്കാൻ തിങ്കൾ അർധരാത്രി മുതൽ ജൂലൈ പത്തുവരെ രാജ്യം അടച്ചിടുന്നതായി സർക്കാർ പ്രഖ്യാപിച്ചിരുന്നു. സ്കൂളുകളും രണ്ടാഴ്ചത്തേക്ക്‌ അടച്ചു. പൊതുമേഖലാ ജീവനക്കാരോട്‌ വീട്ടിലിരുന്ന്‌ ജോലി ചെയ്യാനും നിർദേശിച്ചു. അതേസമയം, എണ്ണവിതരണത്തിൽ രണ്ട്‌ കമ്പനിയെമാത്രം അനുവദിക്കുന്ന നിലവിലെ സംവിധാനത്തിൽ മാറ്റംവരുത്താനും സർക്കാർ തീരുമാനിച്ചു. എണ്ണ ഉൽപ്പാദക രാജ്യങ്ങളിൽനിന്നുള്ള കമ്പനികൾക്കാണ്‌ രാജ്യത്തേക്ക്  എണ്ണ ഇറക്കുമതി ചെയ്ത്‌ വിൽക്കാൻ അനുമതി നൽകിയത്‌. ഇതിനായുള്ള ശുപാർശ മന്ത്രിസഭ അംഗീകരിച്ചു.   Read on deshabhimani.com

Related News