തുല്യജോലിക്ക്‌ തുല്യവേതനം 
നൽകാത്തത്‌ അനീതി : മാർപാപ്പ



വത്തിക്കാൻ തുല്യജോലിക്ക്‌ സ്‌ത്രീകൾക്ക്‌ തുല്യവേതനം നൽകാത്തത്‌ ഗുരുതരമായ അനീതിയാണെന്ന്‌ മാർപാപ്പ. സ്‌ത്രീകൾക്കായുള്ള തുല്യ അവസരങ്ങൾ കൂടുതൽ മെച്ചപ്പെട്ട ലോകത്തിനായുള്ള താക്കോലാണ്‌. സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങളും മുൻവിധികളും അവസാനിപ്പിച്ച്‌ സമഭാവനയോടെ സ്‌ത്രീകളെ കാണാനും തുല്യ അവസരങ്ങൾ ഉറപ്പാക്കാനും സാധിക്കണമെന്നും ഫ്രാൻസിസ്‌ മാർപാപ്പ പറഞ്ഞു. വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്‌സ്‌ ചത്വരത്തിൽ സംസാരിക്കുകയായിരുന്നു മാർപാപ്പ. സ്‌ത്രീകൾക്കെതിരായി നടക്കുന്ന അതിക്രമങ്ങളെ അപലപിക്കുന്നതായും മാർപാപ്പ പറഞ്ഞു. Read on deshabhimani.com

Related News