സ്വവർഗരതി കുറ്റമല്ല : മാർപാപ്പ



വാഷിങ്‌ടൺ സ്വവര്‍ഗരതി കുറ്റകരമല്ലെന്നും എന്നാല്‍ പാപമാണെന്നും ഫ്രാൻസിസ്‌ മാർപാപ്പ. അസോസിയറ്റഡ് പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് മാര്‍പാപ്പ നിലപാട്‌ വ്യക്തമാക്കിയത്‌.  സ്വവര്‍ഗാനുരാഗികള്‍ ആകുന്നത് കുറ്റമല്ല. പക്ഷേ, അത് പാപമാണ്. വിശ്വാസികൾ പാപത്തെയും കുറ്റകൃത്യത്തെയും തിരിച്ചറിയണമെന്ന്‌ മാർപാപ്പ പറഞ്ഞു. സ്വവർഗാനുരാഗത്തെ കുറ്റകരമാക്കുന്ന നിയമങ്ങളെ ക്രൈസ്‌തവ ബിഷപ്പുമാരും പുരോഹിതരും പിന്തുണയ്‌ക്കരുത്‌. അമ്പതിലധികം രാജ്യങ്ങളിൽ സ്വവർഗരതി കുറ്റകരമായി പ്രഖ്യാപിച്ചിട്ടുണ്ട്‌. ‘ദൈവത്തിന്റെ കണ്ണിൽ എല്ലാവരും തുല്യരാണ്‌. അതുകൊണ്ട്‌ എല്ലാവരുടെയും അന്തസ്സിനായാണ്‌ പ്രവർത്തിക്കേണ്ടത്‌. എല്ലാവരുടെയും അന്തസ്സ് തിരിച്ചറിയാന്‍ ബിഷപ്പുമാര്‍ മാറ്റത്തിന്റെ പ്രക്രിയക്ക്‌ വിധേയരാകണ’മെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News