ഫ്രാൻസിൽ ഇമ്മാനുവൽ മാക്രോണിന് അധികാരത്തുടർച്ച; വിജയം 58 ശതമാനം വോട്ടുകളോടെ

www.facebook.com/Emmanuel Macron


പാരീസ്> ഫ്രഞ്ച് ജനത വീണ്ടും ഇമ്മാനുവൽ മാക്രോണിനൊപ്പം. ഫ്രാൻസിൻറെ പ്രസിഡന്റായി ഇമ്മാനുവൽ മാക്രോൺ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 58.2 ശതമാനം വോട്ടോടെയാണ് മാക്രോണിൻറെ വിജയം. എതിരാളി തീവ്ര വലത്‌ സ്ഥാനാർഥി മറീൻ ലെ പെന്നിന് 42 ശതമാനം വോട്ടുകളാണ് ലഭിച്ചത്. ഇതോടെ 20 വർഷത്തിനുശേഷം ഫ്രാൻസിൽ വീണ്ടും അധികാരത്തിലെത്തുന്ന സിറ്റിങ് പ്രസിഡന്റെന്ന നേട്ടം മാക്രോൺ സ്വന്തമാക്കി. ഫ്രാന്‍സിന്റെ തലപ്പത്ത് അഞ്ചു വര്‍ഷം കൂടി തുടരാന്‍ അനുവദിച്ചതിന് വോട്ടര്‍മാരോട് മാക്രോണ്‍ നന്ദി അറിയിച്ചു. പരാജയം അംഗീകരിച്ച ലെ പെൻ തന്നെ പിന്തുണച്ചവർക്ക് നന്ദി അറിയിച്ചു   Read on deshabhimani.com

Related News