പെൻഷൻ പരിഷ്കരണം 
വോട്ടിനിടാതെ പാസാക്കാൻ ഫ്രാന്‍സ്



പാരീസ്‌ ഫ്രാന്‍സില്‍ തൊഴിലാളികള്‍ ഒന്നടങ്കം എതിര്‍ക്കുന്ന പെൻഷൻ പരിഷ്കരണ ബിൽ പാർലമെന്റിൽ വോട്ടിനിടാതെ പാസാക്കാന്‍  പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോണ്‍.  ഭരണഘടന നൽകുന്ന പ്രത്യേകാധികാരം ഉപയോഗിച്ച്‌ പാർലമെന്റിന്റെ അധോസഭയിൽ വോട്ടിനിടാതെ ബിൽ പാസാക്കുമെന്ന് പ്രധാനമന്ത്രി എലിസബത്ത്‌ ബോണ്‍ പ്രഖ്യാപിച്ചു.  സെനറ്റ്‌ കഴിഞ്ഞ ദിവസം ബിൽ പാസാക്കിയെങ്കിലും ഭൂരിപക്ഷമില്ലാത്ത അധോസഭയിൽ ബിൽ പരാജയപ്പെടുമെന്ന ആശങ്കയാണ്‌ സര്‍ക്കാര്‍ നീക്കത്തിന് പിന്നില്‍. സര്‍വ്വീസില്‍ 43 വർഷം പൂർത്തിയായവർക്കു മാത്രമേ പെൻഷന്‌ അധികാരമുണ്ടാകൂ എന്നതുൾപ്പെടെയുള്ള തൊഴിലാളിദ്രോഹ നിബന്ധനകളാണ്‌ പുതിയ ബില്ലിലുള്ളത്‌.മാക്രോണിന്റെ നീക്കത്തിനെതിരെ പാർലമെന്റിനകത്തും പുറത്തും ശക്തമായ പ്രതിഷേധം ഉയർന്നു. പാർലമെന്റ്‌ മന്ദിരത്തിനു മുന്നിൽ തടിച്ചുകൂടിയ പ്രക്ഷോഭകരെ പിരിച്ചുവിടാൻ പൊലീസിന്‌ കണ്ണീർവാതകം പ്രയോഗിച്ചു. ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ട്രേഡ്‌ യൂണിയനുകൾ വ്യക്തമാക്കി. Read on deshabhimani.com

Related News