മുൻ ചൈനീസ് പ്രസിഡന്റ് ജിയാങ് സെമിൻ അന്തരിച്ചു



ബെയ്‌ജിങ്ങ്‌> മുൻ ചൈനീസ് പ്രസിഡന്റ് ജിയാങ് സെമിൻ (96) അന്തരിച്ചു. രക്താർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്ന ജിയാങ് സെമിൻ ബുധാനാഴ്‌ച‌ ഉച്ചയ്‌ക്ക് 12.13 ഓടെയാണ് മരിച്ചതെന്ന് ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്‌തു. ടിയാനെന്‍മെന്‍ സ്‌ക്വയര്‍ പ്രക്ഷോഭത്തിനു ശേഷമാണ് ജിയാങ് സെമിന്‍ ചൈനയുടെ ഭരണനേതൃത്വത്തില്‍ എത്തിയത്. 1993 മുതൽ 2003 വരെ ചൈനയുടെ പ്രസിഡന്റായിരുന്നു. 1989 മുതൽ 2002 വരെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായും 1989 മുതൽ 2004 വരെ സെൻട്രൽ മിലിട്ടറി കമ്മീഷൻ ചെയർമാനായും സേവനമനുഷ്‌ഠിച്ചു.   Read on deshabhimani.com

Related News