സൗദി വനിത ബഹിരാകാശത്തേക്ക്



മനാമ> വനിതയടക്കം രണ്ട്‌ സൗദി സഞ്ചാരികളുടെ ബഹിരാകാശയാത്ര ഈവർഷം രണ്ടാം പാദത്തിൽ നടക്കും. റയ്യാന ബർണവി, അലി അൽഖർനി എന്നിവരെയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) അയക്കുകയെന്ന് സൗദി സ്‌പെയ്‌സ് കമീഷൻ അറിയിച്ചു. എഎക്‌സ്-2 ബഹിരാകാശ ദൗത്യസംഘത്തിലാണ് ബഹിരാകാശയാത്ര നടത്തുക. മറിയം ഫിർദൗസ്, അലി അൽഗാംദി എന്നീ ബഹിരാകാശ സഞ്ചാരികൾക്കുകൂടി പരിശീലനം നൽകുന്നുണ്ട്. കഴിഞ്ഞ സെപ്തംബറിലാണ് നാലുപേർക്കും പരിശീലനം ആരംഭിച്ചത്. അമേരിക്കയിലെ ഹൂസ്റ്റണിലെ ആക്‌സിയോൺ സ്‌പെയ്‌സുമായി ചേർന്നാണ് ബഹിരാകാശ പരിശീലന പരിപാടി. സൗദിയുടെ ചരിത്രത്തിലെ ആദ്യ ബഹിരാകാശ ദൗത്യമാണിത്. Read on deshabhimani.com

Related News