യുഎസിലെ രണ്ടാമത്തെ വലിയ ബാങ്കും തകര്‍ന്നു



ന്യൂയോർക്ക്‌> കടക്കെണിയിലായ അമേരിക്കൻ ബാങ്ക്‌ ഫസ്റ്റ്‌ റിപ്പബ്ലിക്കിനെ ജെ പി മോർഗാൻ ചേസ്‌ ഏറ്റെടുത്തു. ഇതോടെ ബാങ്കിന്റെ ആസ്തികളിൽ ഭൂരിഭാഗവും മോർഗാന്റെ കൈയിലായി. അമേരിക്കൻ ചരിത്രത്തിലെ രണ്ടാമത്തെ വലിയ ബാങ്ക്‌ തകർച്ചയാണ്‌ ഇത്‌. രണ്ടുമാസത്തിനിടെ രാജ്യത്ത്‌ തകർന്ന നാലാമത്തെ ബാങ്കുമാണ്‌. മാർച്ച്‌ എട്ടിന്‌ സിൽവർഗേറ്റ്‌ തകർന്നതോടെയാണ്‌ അമേരിക്കയിൽ ബാങ്ക്‌ തകർച്ചാ പരമ്പരയ്ക്ക്‌ തുടക്കമായത്‌. മാർച്ച്‌ 10ന്‌ സിലിക്കൺവാലി ബാങ്കും 12ന്‌ സിഗ്‌നേച്ചർ ബാങ്കും തകർന്നു. മാർച്ച്‌ 18ന്‌ സ്വിസ്‌ ബാങ്കായ ക്രെഡിറ്റ്‌ സൂയിസും തകർന്നു.   പുതുസംരംഭകർക്കും സമ്പന്നർക്കും വായ്പ നൽകുന്നതായിരുന്നു സിലിക്കൺവാലി ബാങ്ക്‌. ഇത്‌ തകർന്നതോടെ സമാനസ്വഭാവമുള്ള ഫസ്റ്റ്‌ റിപ്പബ്ലിക്കിൽനിന്നും നിക്ഷേപകർ പണം പിൻവലിച്ചുതുടങ്ങി. തകർച്ചയിൽനിന്ന്‌ രക്ഷിക്കാൻ ജെ പി മോർഗാൻ, ബാങ്ക്‌ ഓഫ്‌ അമേരിക്ക, സിറ്റി ഗ്രൂപ്പ്‌, വെൽസ്‌ ഫാർഗോ ആൻഡ്‌ കമ്പനി തുടങ്ങിയവ ചേർന്ന്‌ 3000 കോടി ഡോളർ നിക്ഷേപം നടത്തി. എന്നാൽ, അടച്ചുപൂട്ടാതെ നിവൃത്തിയില്ലാതായപ്പോൾ റെഗുലേറ്ററി ഏജൻസി ബാങ്ക്‌ പിടിച്ചെടുത്ത്‌ ലേലത്തിന്‌ വയ്ക്കുകയായിരുന്നു. തുടർന്നാണ്‌ ജെ പി മോർഗാൻ ഏറ്റെടുത്തത്‌. Read on deshabhimani.com

Related News