സിറിയൻ തുറമുഖത്ത്‌ ഇസ്രയേൽ വ്യോമാക്രമണം

videograbbed image


ദമാസ്‌കസ്‌ സിറിയയിലെ ലതാകിയ തുറമുഖത്ത്‌ ഇസ്രയേലിന്റെ മിസെെലാക്രമണം. കണ്ടെയ്‌നറുകൾ സൂക്ഷിച്ചിരുന്നയിടത്ത്‌ തീപിടിക്കുകയും അടുത്തുള്ള കെട്ടിടങ്ങൾക്ക്‌ കേടുപാട്‌ ഉണ്ടായതായും സിറിയൻ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. ചൊവ്വ പുലർച്ചെ 3.21ന്‌ ആയിരുന്നു ആക്രമണം. ആരും കൊല്ലപ്പെട്ടതായി വിവരമില്ല. രണ്ടാം തവണയാണ്‌ ഇവിടേക്ക്‌ ഇസ്രയേൽ ആക്രമണം നടത്തുന്നത്‌. സംഭവത്തിൽ ഇസ്രയേൽ സൈനിക വക്താവ്‌ പ്രതികരിക്കാൻ തയ്യാറായില്ല. Read on deshabhimani.com

Related News