ഇക്വഡോർ ജയിലിൽ കലാപം; 116 മരണം

videograbbed image


ക്വിറ്റോ അന്തേവാസികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടുദിവസത്തിനിടെ 116 പേർ മരിച്ച ഇക്വഡോർ ജയിലിലേക്ക്‌ 400 പൊലീസുകാരെ നിയോഗിച്ചു. തുറമുഖ നഗരമായ ഗുവായാക്വില്ലിലെ ജയിലിൽ ചൊവ്വാഴ്ചയാണ്‌ സംഘർഷം ആരംഭിച്ചത്‌. ഇരു മയക്കുമരുന്ന്‌ മാഫിയാ സംഘത്തിലെ അംഗങ്ങൾ തമ്മിൽ തുടങ്ങിയ ഏറ്റുമുട്ടൽ കലാപമായി. കെട്ടിടത്തിന്റെ ഒരു ഭാഗത്തുനിന്ന്‌ മറ്റൊരു ഭാഗത്തെ ജയിലറയിലേക്ക്‌ ഒരുകൂട്ടം തടവുകാർ തുരങ്കംവഴിയെത്തി ആക്രമം നടത്തുകയായിരുന്നു.  ആറുപേരുടെ തലയറുത്തു. മറ്റു ചിലരെ വെടിവച്ചും ഗ്രനേഡ്‌ ഉപയോഗിച്ചും കൊന്നു. എതിർ സംഘം തിരിച്ചും ആക്രമണം നടത്തി. രണ്ടു പൊലീസുകാർ ഉൾപ്പെടെ 52 പേർക്ക്‌ പരിക്കേറ്റു. Read on deshabhimani.com

Related News