നേപ്പാളിൽ ഭൂചലനത്തിൽ ആറു മരണം: 6.3 തീവ്രത രേഖപ്പെടുത്തി, ഡൽഹിയിൽ ഉൾപ്പെടെ തുടർചലനങ്ങൾ



ന്യൂഡൽഹി> നേപ്പാളിൽ ഉണ്ടായ ശക്തമായ ഭൂചനത്തിൽ ആറു പേർ മരിച്ചു. ബുധനാഴ്‌ച‌‌‌‌‌ പുലർച്ചെ 1.57ന് ആണ് 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ദോതി ജില്ലയിൽ വീട് തകർന്നുവീണാണ് ആറുപേർ മരിച്ചതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്‌തു. ഡൽഹിയിലെ വിവിധ മേഖലകളിൽ ഭൂകമ്പം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. ഡൽഹിയിലുണ്ടായ ഭൂകമ്പത്തിൻറെ പ്രഭവ കേന്ദ്രം നേപ്പാളാണെന്നാണ് നാഷണൽ സെൻറർ ഫോർ സീസ്മോളജി ട്വീറ്റിലൂടെ വ്യക്തമാക്കി. നേപ്പാളിൽ 24 മണിക്കൂറിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ ഭൂചലനമാണിത്. ചൊവ്വാഴ്ച രാത്രി 9.07 നും 9.56 നും രണ്ട് ഭൂചലനങ്ങൾ അനുഭവപ്പെട്ടിരുന്നു.   Earthquake of Magnitude:6.3, Occurred on 09-11-2022, 01:57:24 IST, Lat: 29.24 & Long: 81.06, Depth: 10 Km ,Location: Nepal, for more information download the BhooKamp App https://t.co/Fu4UaD2vIS @Indiametdept @ndmaindia @Dr_Mishra1966 @moesgoi @OfficeOfDrJS @PMOIndia @DDNational pic.twitter.com/n2ORPZEzbP — National Center for Seismology (@NCS_Earthquake) November 8, 2022 Read on deshabhimani.com

Related News