എർത്ത് അവറിൽ ദുബായ് 178 മെഗാവാട്ട് വൈദ്യുതി ലാഭിച്ചു



ദുബായ് >  ലോകത്തെമ്പാടുമുള്ള ജനങ്ങൾക്കൊപ്പം ദുബായിലെ  ജനങ്ങളും എർത്ത് അവർ 2020ന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു  178 മെഗാവാട്ട് വൈദ്യുതി ലാഭിച്ച് റെക്കോർഡ് സൃഷ്ടിച്ചു. ആഗോളതാപനത്തിനും, കാലാവസ്ഥാ വ്യതിയാനത്തിനും എതിരെ ജനങ്ങളെ ബോധവൽക്കരിക്കുന്നതിനാണ് എർത്ത് അവർ ആചരിക്കുന്നത്. പ്രകൃതിക്കുവേണ്ടി നിങ്ങളുടെ ശബ്ദമുയർത്തൂ എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ആചരിച്ച എർത്ത് അവറിൽ ദുബായ് നഗരത്തിൽ വിളക്കുകൾ എല്ലാം അടഞ്ഞു കിടന്നു. ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്ദൂമിന്റെ നിർദ്ദേശാനുസരണം 2008 മുതലാണ് ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി എർത്ത് അവർ ആചരിച്ചുവരുന്നത്.   വിഭവങ്ങളുടെ യുക്തി പൂർണ്ണമായ ഉപയോഗം സമൂഹത്തെ അറിയിക്കുക എന്ന ലക്ഷ്യമാണ് ഇതിലൂടെ മുന്നോട്ടുവയ്ക്കുന്നത്. ജലവും വൈദ്യുതിയും പരമാവധി കുറച്ച് ഉപയോഗിക്കുകയും അതുവഴി പ്രകൃതിയെ കരുത്തുറ്റതാക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിലുള്ളതെന്ന് ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി മാനേജിംഗ് ഡയറക്ടറും, സിഇഒ യുമായ സയ്യിദ് മുഹമ്മദ് അൽ തായർ സൂചിപ്പിച്ചു.  Read on deshabhimani.com

Related News