ആഗോള താപനം ചെറുക്കാൻ ക്ലൗഡ് സീഡിംഗ് സഹായകരം. എക്സ്പോ 2020



അബുദാബി> ആഗോള താപനം ചെറുക്കാൻ ക്ലൗഡ് സീഡിംഗ് സഹായകരമാണെന്നും, ഭൂമിയെ പുനർനിർമിക്കുന്നതിനുള്ള ഉത്തേജനമാണ് അതെന്നും  നാഷണൽ സെന്റർ ഓഫ് മീറ്ററോളജി (എൻസിഎം)  ഡയറക്ടർ ജനറലും ലോക മീറ്ററോളജിക്കൽ ഓർഗനൈസേഷന്റെ (ഡബ്ല്യുഎംഒ) റീജിയണൽ അസോസിയേഷൻ II (ഏഷ്യ)  പ്രസിഡന്റുമായ  ഡോ. അബ്ദുള്ള അൽമന്ദൗസ്.  ജൈവവൈവിധ്യ വാരത്തിന്റെ  ഭാഗമായി  എക്സ്പോയിൽ നടന്ന "റീ എനെർജിങ്‌ പ്ലാനറ്റ് എർത്ത്" എന്ന സെഷനിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.    ആഗോളതാപനം, വരൾച്ച, ഉയർന്ന ജല ബാഷ്പീകരണ നിരക്ക് എന്നിവയെ പരിമിതപ്പെടുത്താനും, മേഘത്തിനുള്ളിലെ മൈക്രോ ഫിസിക്കൽ  പ്രക്രിയകൾ മെച്ചപ്പെടുത്തുന്നതിനും ക്ലൗഡ് സീഡിംഗ് ഫലപ്രദമാണ്.  വരൾച്ച  ലഘൂകരിക്കുക,  ജലസ്രോതസ്സുകൾ വർദ്ധിപ്പിക്കുക, അതിന്റെ സുസ്ഥിരത ഉറപ്പാക്കുക എന്നിവയിലൂടെ ഭൂമിയെ പുനർനിർമ്മിക്കുവാൻ ക്ലൗഡ് സീഡിംഗ് സഹായകരമായിരിക്കും എന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്.  നീണ്ടു നിൽക്കുന്ന വരൾച്ച, ഉഷ്ണ മേഖലാ കൊടുങ്കാറ്റുകൾ എന്നിവ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായുള്ള  പ്രത്യാഘാതങ്ങളാണ്.  ഇതിനെതിരെയുള്ള കൂട്ടായ പ്രവർത്തനം അനിവാര്യമാണ്.  പ്രകൃതിദത്ത  ജലസ്രോതസ്സുകളുടെ  അഭാവം  നികത്താനും മഴയുടെ അളവ് വർദ്ധിപ്പിക്കാനും ക്ലൗഡ് സീഡിംഗ് സാങ്കേതികവിദ്യ യുഎഇ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നുണ്ട്. ജലസ്രോതസ്സുകളുടെ അഭാവത്തിൽ 2002 ലാണ് ക്‌ളൗഡ്‌ സീഡിംഗ് യു എ ഇ ആരംഭിച്ചത്. മാലിദ്വീപിന്റെ മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദ്,  ഇന്റർനാഷണൽ റിന്യൂവബിൾ എനർജി ഏജൻസി (IRENA) യുടെ യുഎഇ സ്ഥിരം പ്രതിനിധി ഡോ. ഇനെസ് ഡോസ് സാന്റോസ് കോസ്റ്റ, പോർച്ചുഗൽ പരിസ്ഥിതി സ്റ്റേറ്റ് സെക്രട്ടറി; ജോക്വിൻ റൂയിസ്, അരിസോണ യൂണിവേഴ്സിറ്റി പ്രൊഫസർ പൗലോ ഗല്ലി തുടങ്ങിയ പ്രമുഖർ റീ എനെർജിങ്‌ പ്ലാനറ്റ് എർത്ത് സെഷനിൽ  പങ്കെടുത്തു.   Read on deshabhimani.com

Related News