2024ൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന്‌ ട്രംപ്‌



വാഷിങ്‌ടൺ അമേരിക്കൻ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ 2024ൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന്‌ മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർടി നേതാവുമായ ഡോണൾഡ്‌ ട്രംപ്‌. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജോ ബൈഡനോട്‌ പരാജയപ്പെട്ട ട്രംപ്‌ തെരഞ്ഞെടുപ്പ്‌ തിരിമറി ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിക്കുകയും അനുയായികളെ പ്രകോപിപ്പിച്ച്‌ ക്യാപിറ്റോൾ അതിക്രമത്തിന്‌ വഴിവയ്ക്കുകയും ചെയ്തിരുന്നു. അമേരിക്കയുടെ ശബ്ദമാകാനും രാജ്യത്തിന്റെ മഹിമ വീണ്ടെടുക്കാനുമാണ്‌ താൻ മത്സരിക്കുന്നതെന്നും ബൈഡൻ വീണ്ടും തെരഞ്ഞടുക്കപ്പെടുന്നില്ല എന്ന്‌ ഉറപ്പാക്കുമെന്നും ട്രംപ്‌ പറഞ്ഞു. ‘ബൈഡന്റെ നേതൃത്വത്തിലുള്ള ഇടതു ഭരണത്തിൽനിന്ന്‌’ രാജ്യത്തെ മോചിപ്പിക്കും. രണ്ടു പ്രാവശ്യം ഇംപീച്ച്‌മെന്റ്‌ നേരിട്ട പ്രസിഡന്റ്‌ എന്ന നിലയിലും ട്രംപിന്റെ മൂന്നാം മത്സരത്തിന്‌ രാഷ്ട്രീയമാനങ്ങൾ ഏറെയാണ്‌. Read on deshabhimani.com

Related News