സ്വന്തം സമൂഹ മാധ്യമ ആപ്പുമായി ട്രംപ്

donald trump image credit wikimedia commons.org


വാഷിങ്​ടൺ ട്വിറ്റര്‍ വിലക്ക്​ തുടരുന്ന പശ്​ചാത്തലത്തില്‍​  സ്വന്തം സോഷ്യൽ മീഡിയ​ ആപ്പുമായി അമേരിക്കയുടെ മുന്‍​ പ്രസിഡന്റ്‌​ ഡോണൾഡ്​ ട്രംപ്​. ട്രൂത്ത്​ സോഷ്യൽ എന്നാണ് പുതിയ സാമൂഹ്യമാധ്യമത്തിന്റെ പേര്. ട്രൂത്ത് സോഷ്യലിലൂടെ സംവദിക്കുന്നതിനും ട്വിറ്ററിന് തിരിച്ചടി നല്‍കുന്നതിനും കാത്തിരിക്കുകയാണെന്ന് ട്രംപ്  പ്രസ്താവനയിറക്കി. ട്വിറ്ററില്‍ താലിബാന്​ വലിയ സ്വാധീനമുണ്ടെന്നും  അമേരിക്കന്‍ ഭരണകൂടം ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തി. അടുത്ത മാസത്തോടെ  ആപ്പിന്റെ  ബീറ്റാ പതിപ്പ് പുറത്തിറക്കും.   Read on deshabhimani.com

Related News