നോട്ട് നിരോധനം : പഴയ നോട്ടിന്റെ കാലാവധി നീട്ടി നൈജീരിയ



അബുജ കറൻസി ദൗർലഭ്യം രൂക്ഷമായതിനെത്തുടർന്ന്‌ രാജ്യത്തുണ്ടാകുന്ന സംഘർഷങ്ങൾ പരിഹരിക്കാൻ പഴയ നോട്ടുകളുടെ കാലാവധി നീട്ടി നൈജീരിയ. നിരോധിച്ച മൂന്ന്‌ നോട്ടുകളിൽ ഒന്ന്‌ വീണ്ടും ലഭ്യമാക്കുമെന്നാണ്‌ പ്രസിഡന്റ്‌ മുഹമ്മദു ബുഹാരിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നത്‌. 200 നൈറയുടെ നോട്ടാണ്‌ 60 ദിവസംകൂടി ലഭ്യമാക്കുന്നത്‌. കറൻസി നിരോധനം ഏർപ്പെടുത്തിയ രാജ്യത്ത്‌ പുതിയ നോട്ടുകൾ ആവശ്യത്തിന്‌ ലഭ്യമാകാത്തതാണ്‌ ജനങ്ങളെ പ്രതിസന്ധിയിലാക്കിയത്‌. പലയിടത്തും ജനങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്‌ രക്തച്ചൊരിച്ചിലിൽ കലാശിച്ചു. ഇന്ത്യയിൽ നരേന്ദ്ര മോദി സർക്കാർ നടപ്പാക്കിയ നോട്ട്‌ അസാധുവാക്കലിനെ അനുസ്മരിപ്പിക്കുംവിധം എടിഎം സെന്ററുകൾക്കുമുന്നിൽ ആളുകളുടെ വലിയ വരി കാണാനായി. പുതിയ നോട്ടുകൾ ലഭ്യമല്ലാതായതോടെ അവശ്യസാധനങ്ങൾപോലും വാങ്ങാനാകാതെ ജനങ്ങൾ നട്ടംതിരിയുകയാണ്‌. 500, 1000  നൈറയുടെ നോട്ടുകൾ ഏപ്രിൽ 10 വരെ മാറാൻ അവസരമുണ്ടാകുമെന്നാണ്‌ പ്രസിഡന്റിന്റെ ഉത്തരവിൽ പറയുന്നത്‌. 25നാണ് രാജ്യത്ത് തെരഞ്ഞെടുപ്പ്. Read on deshabhimani.com

Related News