ഡെൽറ്റ 85 രാജ്യങ്ങളിൽ 
എത്തിയെന്ന്‌ ഡബ്ല്യുഎച്ച്‌ഒ



ഐക്യരാഷ്ട്രകേന്ദ്രം കോവിഡിന്‌ കാരണമാകുന്ന വൈറസിന്റെ ഡെൽറ്റാ വകഭേദം 85 രാജ്യങ്ങളിൽ എത്തിയെന്ന്‌ ലോകാരോഗ്യ സംഘടന. നിലവിലുള്ള വേഗം തുടർന്നാൽ, ലോകത്ത്‌ ഏറ്റവും കൂടുതൽ പേരെ ബാധിച്ച വകഭേദമായി ഇത്‌ അടുത്തുതന്നെ മാറുമെന്നും സംഘടനാ പ്രതിവാര റിപ്പോർട്ടിൽ വ്യക്തമാക്കി. ആൽഫ വകഭേദം ഇതുവരെ 170 രാജ്യത്തും ബീറ്റ 119 രാജ്യത്തും ഗാമ 71 രാജ്യത്തും സ്ഥിരീകരിച്ചിട്ടുണ്ട്‌. ഡെൽറ്റയ്ക്ക്‌ ആൽഫ വകഭേദത്തെക്കാൾ വ്യാപനശേഷിയുണ്ട്‌. രണ്ടാഴ്ചയ്ക്കുള്ളിൽ 11 രാജ്യത്താണ്‌ ഇതിന്റെ സാന്നിധ്യം കണ്ടെത്തിയത്‌. ഡെൽറ്റ സ്ഥിരീകരിച്ചവർക്ക്‌ ഓക്സിജൻ സഹായം കൂടുതലായി വേണ്ടിവരുന്നു. യൂറോപ് കോവിഡ്‌ പ്രതിരോധത്തിൽ ആർജിച്ച പുരോഗതി ഡെൽറ്റാ വകഭേദത്തിന്റെ വരവോടെ അപകടത്തിലായെന്ന്‌ ജർമൻ ചാൻസലർ ആംഗല മെർക്കലും വ്യക്തമാക്കി. ആഗസ്തോടെ യൂറോപ്യൻ യൂണിയനിലെ രോഗബാധയുടെ 90 ശതമാനവും ഡെൽറ്റാ വകഭേദം കാരണമാകുമെന്ന്‌ ആരോഗ്യവിദഗ്‌ധർ മുന്നറിയിപ്പ്‌ നൽകിയിരുന്നു. Read on deshabhimani.com

Related News