വധശിക്ഷ 
നിർത്തലാക്കാൻ വെർജീനിയ ; ബില്ലിന്‌‌ നിയമസഭ അന്തിമ അംഗീകാരം നൽകി



റിച്ച്‌മണ്ട്‌ അമേരിക്കയിൽ ഏറ്റവുമധികം വധശിക്ഷ നടപ്പാക്കിയ സംസ്ഥാനമായ വെർജീനിയ അത്‌ നിർത്തലാക്കുന്നു. വധശിക്ഷ നിരോധിക്കാനുള്ള ബില്ലിന്‌‌ സംസ്ഥാന നിയമസഭ അന്തിമ അംഗീകാരം നൽകി. പ്രതിനിധി സഭയിൽ 16നെതിരെ 22 വോട്ടിനും സെനറ്റിൽ 43നെതിരെ 57 വോട്ടിനുമാണ്‌ പാസാക്കിയത്‌. ഡെമോക്രാറ്റായ ഗവർണർ റാൽഫ്‌ നോർത്താം ബില്ലിൽ ഒപ്പിടുമെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. ഇതോടെ അമേരിക്കയിൽ വധശിക്ഷ നിർത്തലാക്കുന്ന 23–-ാമത്തെ സംസ്ഥാനമാകും വെർജീനിയ. കോളനി കാലം മുതലുള്ള കണക്കുകൾ പ്രകാരം 1400ഓളം പേരെയാണ്‌ വെർജീനിയയിൽ വധശിക്ഷയ്‌ക്ക്‌ വിധേയമാക്കിയത്‌. 1976ൽ യുഎസ്‌ സുപ്രീംകോടതി വധശിക്ഷ പുനഃസ്ഥാപിച്ചതിനുശേഷം 113 പേരെ വധിച്ച്‌ ടെക്സസിന്‌ പിന്നിൽ രണ്ടാമതുമെത്തി. Read on deshabhimani.com

Related News