ബ്രിട്ടീഷ് എംപി ഡേവിഡ് അമെസ്സ് കുത്തേറ്റ് മരിച്ചു

photo credit david amess twitter


ലണ്ടന്‍ ബ്രിട്ടീഷ് എംപിയും കണ്‍സര്‍വേറ്റീവ് പാര്‍ടി നേതാവുമായ ഡേവിഡ് അമെസ്സ് (69)കുത്തേറ്റ് മരിച്ചു. സ്വന്തം മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കടൽത്തീര പട്ടണമായ ലീ-ഓൺ-സീയിലെ ഒബെൽഫെയര്‍സ് മെത്തഡിസ്റ്റ് പള്ളിയില്‍ വോട്ടർമാരുമായി പതിവ് കൂടിക്കാഴ്ചയിലാണ് അദ്ദേഹത്തിന് അജ്ഞാതന്റെ കുത്തേറ്റത്. നിരവധി കുത്തേറ്റ എംപിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ 25 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. മാസത്തിലെ രണ്ട് വെള്ളിയാഴ്ച എംപി പള്ളിയില്‍ യോഗത്തിന് എത്താറുണ്ടായിരുന്നു. കൊലപാതകത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും മറ്റ് നേതാക്കളും നടുക്കവും അനുശോചനവും അറിയിച്ചു. Read on deshabhimani.com

Related News