ഒർട്ടെഗ നാലാം തവണയും അധികാരത്തില്‍



സാൻ ജോസ് അമേരിക്കയുടെ ഉപരോധ ഭീഷണികള്‍ക്കിടെ നടന്ന നിക്കരാ​ഗ്വ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തുടർച്ചയായി നാലാം തവണയും ഡാനിയൽ ഒർട്ടെഗ വിജയിച്ചു. ഭൂരിഭാ​ഗം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോൾ, ഒർട്ടെഗയുടെ സാൻഡിനിസ്റ്റ സഖ്യം 76 ശതമാനം വോട്ട് നേടി വിജയിച്ചതായി സുപ്രീം ഇലക്ടറൽ കൗൺസിൽ അറിയിച്ചു. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ഉപരോധം ശക്തമാക്കുമെന്നും തെരഞ്ഞെടുപ്പ് ജനാധിപത്യ വിരുദ്ധമായായിരുന്നുവെന്നും ആരോപിച്ച് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും രം​ഗത്ത് വന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം സ്വന്തം താൽപ്പര്യ പ്രകാരം പ്രഖ്യാപിക്കാമെന്നുമാണ് അമേരിക്കയും യൂറോപ്പും കരുതിയതെന്നും തന്റെ രാജ്യത്ത് അത് നടക്കില്ലെന്നും ഒർട്ടെഗ പറഞ്ഞു. ക്യൂബയും വെനസ്വേലയും റഷ്യയും ഒർട്ടെഗയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്തു. മറ്റ് രാജ്യങ്ങളുടെ ഫലം അംഗീകരിക്കരുതെന്ന യുഎസ് ആഹ്വാനങ്ങൾ അംഗീകരിക്കാനാവില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് പറഞ്ഞു. Read on deshabhimani.com

Related News