പൊറുതി മുട്ടിച്ച് വിലക്കയറ്റം: ചെക്ക്‌റിപ്പബ്ലിക്കില്‍ ജനം തെരുവില്‍



പ്രാ​ഗ്> വിലക്കയറ്റത്തിൽ പ്രതിഷേധിച്ച്‌ ചെക്ക്‌റിപ്പബ്ലിക്കില്‍ പാശ്ചാത്യഅനുകൂല സര്‍ക്കാരിനെതിരെ പതിനായിരങ്ങള്‍ അണിനിരന്ന റാലി. പ്രധാനമന്ത്രി പിയാറ്റർ ഫിയാലയും സഖ്യസർക്കാരും രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ പ്രാ​ഗിലെ വെൻസെസ്ലാസ്‌ ചത്വരത്തിലായിരുന്നു റാലി. റഷ്യ– -ഉക്രയ്‌ൻ വിഷയത്തിൽ ഉക്രയ്‌നെ ആയുധമണിയിക്കുന്ന  മധ്യ വലതുപക്ഷ സർക്കാരിന്റെ നയത്തിനെതിരെയും പ്രതിഷേധമുയർന്നു.  റഷ്യയല്ല യുദ്ധക്കൊതിയൻമാരുടെ സർക്കാരാണ്‌ ജനങ്ങളുടെ ശത്രുവെന്ന്‌ പ്രക്ഷോഭകര്‍ മുദ്രാവാക്യം മുഴക്കി. രാജ്യത്ത് സെപ്തംബറില്‍ 18 ശതമാനം പണപ്പെരുപ്പമാണ് അനുഭവപ്പെട്ടത്. Read on deshabhimani.com

Related News