ക്യൂബന്‍ ഉപരോധം നീട്ടല്‍ അമേരിക്കയ്ക്ക് നാണക്കേട്: മിഗേല്‍



ഹവാന ഇത്രകാലം ഏറ്റുമുട്ടൽ തുടര്‍ന്നിട്ടും ചെറുരാജ്യമായ ക്യൂബയെ തോല്‍പ്പിക്കാനാകാത്തത് അമേരിക്കയെന്ന ശക്തമായ രാജ്യത്തിന് നാണക്കേടെന്ന് ക്യൂബന്‍ പ്രസിഡന്റ് മി​ഗേല്‍ ദിയസ് കാനേല്‍. ക്യൂബയോട് ശത്രുതാസമീപനം തുടരുന്നതിന്റെ പരിണതഫലമാണ് ഇതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ട്രംപ്‌ സർക്കാർ ക്യൂബയ്‌ക്ക് ഏര്‍പ്പെടുത്തിയ സാമ്പത്തിക വ്യാപാര ഉപരോധം തുടരാന്‍ ജോ ബൈഡന്‍ ഉത്തരവിട്ടതിനു പിന്നാലെയാണ് പ്രതികരണം. ക്യൂബയോട് ട്രംപ് പുലര്‍ത്തിയ അതേ സമീപനം ബൈഡന്‍ തുടരുന്നത് ലജ്ജാവഹമാണെന്ന് അമേരിക്കയിലും അഭിപ്രായമുയരുന്നു. ക്യൂബയുമായി ബന്ധം മെച്ചപ്പെടുത്താന്‍ ഒബാമ സ്വീകരിച്ച സൗഹൃദനയം തരിപ്പണമാക്കിയ ട്രംപിനെയാണ് ഒബാമയുടെ വൈസ്‌ പ്രസിഡന്റായിരുന്ന ബൈഡന്‍ മാതൃകയാക്കുന്നതെന്ന് ഡെമോക്രാറ്റിക് നേതാവായ ബ്രയാന്‍ ബെക്കര്‍ തുറന്നടിച്ചു. Read on deshabhimani.com

Related News