അമേരിക്ക തടവിലിട്ട ‘ക്യൂബൻ ചാര വനിത'യ്‌ക്ക്‌ മോചനം



വാഷിങ്‌ടൺ> ക്യൂബയ്‌ക്കുവേണ്ടി ചാരവൃത്തി നടത്തിയെന്ന്‌ ആരോപിച്ച്‌ അമേരിക്ക തടവിലിട്ട സ്‌ത്രീക്ക്‌ മോചനം. 20 വർഷം തടവിൽ കഴിഞ്ഞ അമേരിക്കൻ പൗരയായ അന ബെലൻ മോണ്ടെസാ (65)ണ്‌ ടെക്‌സസ്‌ ജയിലിൽനിന്ന്‌ മോചിതയായത്‌. അമേരിക്കയുടെ പ്രതിരോധമന്ത്രാലയത്തിൽ ജോലി ചെയ്‌തിരുന്ന അന ബെലൻ മോണ്ടെസ് അമേരിക്കയുടെ രഹസ്യവിവരങ്ങൾ ക്യൂബയ്‌ക്ക്‌ ചോർത്തിനൽകിയെന്ന്‌ ആരോപിച്ച്‌ 2001ലാണ്‌ എഫ്‌ബിഐ അറസ്റ്റ്‌ ചെയ്‌തത്‌. 25 വർഷത്തെ തടവായിരുന്നു ശിക്ഷ വിധിച്ചത്‌. പണത്തിനുവേണ്ടിയല്ല, പ്രത്യയശാസ്‌ത്രത്തിന്റെ പേരിൽ ക്യൂബയ്‌ക്ക്‌ അമേരിക്കയുടെ രഹസ്യവിവരങ്ങൾ കൈമാറിയെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തൽ. Read on deshabhimani.com

Related News