ക്യൂബയില്‍ അട്ടിമറിക്ക് പണമൊഴുക്കി യുഎസ്



ഹവാന ക്യൂബ സർക്കാരിനെ അട്ടിമറിക്കാൻ പ്രതിപക്ഷ സംഘടനകൾക്ക്‌ കഴിഞ്ഞവര്‍ഷം അമേരിക്ക നല്‍കിയത്  6,50,000 ഡോളർ (ഏകദേശം അ‍ഞ്ചുകോടി രൂപ) വരെ.  ക്യൂബയ്ക്ക് പുറത്തുള്ള ഏജന്‍സികള്‍ക്ക് നല്‍കുന്നതുകകൂടി പരി​ഗണിച്ചാല്‍  ഇതേ ആവശ്യത്തിനായി 2020ല്‍ അമേരിക്ക  50 ലക്ഷം ഡോളര്‍ ( എകദേശം 37.25 കോടി രൂപ) മുടക്കി. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ എന്ന പേരില്‍ അമേരിക്കയുടെ സന്നദ്ധസംഘടനയായ  നാഷണൽ എൻഡോവ്‌മെന്റ്‌ ഡമോക്രസി (എൻഇഡി) ക്യൂബന്‍ ബന്ധമുള്ള 40 സംഘടനയ്ക്ക് ആ​ഗോളതലത്തില്‍ പണമൊഴുക്കിയതിന്റെ വിവരം  ഗ്രാൻമ പത്രം പുറത്തുവിട്ടു. സർക്കാരിനെതിരെ പ്രവർത്തിക്കാൻ നേതാക്കന്മാരെ പരിശീലിപ്പിക്കാനാണ് പണം നല്‍കിയത്. മാധ്യമപ്രവർത്തകർക്കും ബ്ലോഗർമാർക്കും കലാകാരന്മാർക്കും പണം നൽകുന്നുണ്ട്‌. ക്യൂബയില്‍ മനുഷ്യാവകാശ ലംഘനം അരങ്ങേറുന്നുവെന്ന വ്യാഖ്യാനം സൃഷ്ടിക്കാനാണിത്.   Read on deshabhimani.com

Related News