കുടുംബ നിയമം ഉടച്ചുവാർക്കും; 
ക്യൂബയിൽ ഹിതപരിശോധന



ഹവാന ക്യൂബയിൽ കുടുംബനിയമങ്ങൾ ഉടച്ചുവാർക്കാനുള്ള ഹിതപരിശോധന 25ന്‌. കുടുംബത്തില്‍ സ്ത്രീകൾക്കും ലൈം​ഗിക ന്യൂനപക്ഷങ്ങള്‍ക്കും കൂടുതൽ അവകാശം നൽകുന്ന മാറ്റങ്ങളിലാണ്‌ ഞായറാഴ്ച ക്യൂബൻ ജനത വോട്ടുചെയ്യുന്നത്‌. വിഷയത്തിൽ വിദേശത്ത്‌ താമസിക്കുന്ന പൗരരുടെ വോട്ടെടുപ്പ്‌ 18ന്‌ പൂർത്തിയായി. ഒരേ ലിംഗത്തിൽപ്പെട്ടവരുടെ വിവാഹം നിയമാനുസൃതമാക്കുന്നതും ഇവർക്ക്‌ കുട്ടികളെ ദത്തെടുക്കാൻ അവകാശം നൽകുന്നതുമായ മാറ്റങ്ങൾ പുതിയ നിർദേശത്തിന്റെ ഭാഗമാണ്‌.  ശിശു–- വയോജന പരിപാലനത്തിലടക്കം ജോലിഭാരത്തിൽ സമത്വം ഉറപ്പാക്കാനും ലക്ഷ്യമിടുന്നു. രാജ്യത്ത്‌ ആദ്യമായാണ്‌ പ്രത്യേക ചട്ടത്തിൽ വോട്ടെടുപ്പ്‌ നടക്കുന്നത്‌. ലോകത്ത്‌ കുടുംബനിയമങ്ങളിൽ കാലോചിത മാറ്റം വരുത്താനുള്ള നടപടിയെടുക്കുന്ന ആദ്യ രാജ്യമാണ്‌ ക്യൂബ. Read on deshabhimani.com

Related News