കോവിഡ് പ്രതിരോധത്തിൽ ക്യൂബൻ വിപ്ലവം: ഗുരുതരാവസ്ഥയിലായിരുന്ന 80 ശതമാനം പേരും രോഗമുക്തരായി; പ്രതിരോധമരുന്ന് ഫലം കാണുന്നു



ഹവാന > കോവിഡ് 19 രോഗപ്രതിരോധത്തിൽ സുപ്രധാന ചുവടുവെച്ച് ക്യൂബ. ക്യൂബ വികസിപ്പിച്ചെടുത്ത രണ്ടുമരുന്നുകളുടെ ഉപയോഗം മൂലം ഒരാഴ്‌‌ച്ചയായി രാജ്യത്ത് പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. അതീവ ഗുരുതരാവസ്ഥയിലായിരുന്ന 80 ശതമാനംപേരും സാധാരണനിലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന് പ്രസിഡന്റ് മിഗ്വേൽ ഡയസ് കാനൽ അറിയിച്ചു. ഏപ്രിൽ മുതൽ ഉപയോഗിച്ച് വരുന്ന ഇറ്റോലി സുമാബ് എന്ന മരുന്നും, വാതരോഗത്തിന് ഉപയോഗിക്കാൻ പരീക്ഷണത്തിലിരിക്കുന്ന മരുന്നുമാണ് രോഗപ്രതിരോധത്തിനും നിയന്ത്രണത്തിനും ക്യൂബയെ സഹായിച്ചത്. കൂടുതൽ പരീക്ഷണങ്ങൾക്ക് ശേഷം മരുന്ന് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ആരോഗ്യപ്രവർത്തകർ സൂചിപ്പിച്ചു. കോവിഡ് പരിശോധനയിൽ ക്യൂബ മറ്റ് രാജ്യങ്ങളേക്കാൾ മുന്നിലാണ്. രോഗവ്യാപനം തടയുന്നതിനും ക്യൂബ വിജയിച്ചിട്ടുണ്ട്. 11 മില്യൺ ജനങ്ങളുള്ള രാജ്യത്ത് 1916 കേസുകളാണ് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. നിലവിൽ 200 പേർ മാത്രമാണ് ചികിത്സയിലുള്ളത്.  81 പേരാണ് മരിച്ചത്. മുൻപ്, വിവിധ രാജ്യങ്ങളിലേക്ക് ആരോഗ്യപ്രവർത്തകരെ കയറ്റി അയച്ചും കടലിൽ ഒറ്റപ്പെട്ട് പോയവർക്ക് അഭയം നൽകിയും ക്യൂബ മാതൃകയായിരുന്നു. Read on deshabhimani.com

Related News