ക്യൂബയില്‍ വാക്സിന്‍ 90 ശതമാനം



ഹവാന അമേരിക്കന്‍ ഉപരോധം സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ക്കിടയിലും ലോകത്ത് ഏറ്റവുമധികം പൗരന്മാര്‍ക്ക് വാക്സിന്‍ വിതരണം ചെയ്ത് ക്യൂബ. ഗവേഷണ- പ്രസിദ്ധീകരണമായ ഔവർ വേൾഡ് ഇൻ ഡാറ്റയുടെ റിപ്പോർട്ട് പ്രകാരം രാജ്യത്ത് വാക്സിന്‍ സ്വീകരിക്കാന്‍ അര്‍ഹരായവരില്‍ 90 ശതമാനത്തിനും ക്യൂബ ഇതിനകം ആദ്യ ഡോസ് നല്‍കിക്കഴിഞ്ഞു. യുഎഇ (98 ശതമാനം) ആണ് പട്ടികയില്‍ മുന്നില്‍. ‌ക്യൂബ രണ്ടാം സ്ഥാനത്ത്. പോർച്ചുഗൽ (89ശതമാനം), ചിലി (88 ശതമാനം) , സിംഗപ്പുര്‍ (87ശതമാനം). തദ്ദേശീയമായി നിര്‍മിച്ച വാക്സിനുകളാണ് ക്യൂബ നല്‍കിയത്. മൂന്ന് ഡോസ് ആയി വിതരണം ചെയ്യുന്ന ക്യൂബന്‍ വാക്സിനുകള്‍ക്ക് ഉയര്‍ന്ന ഫലപ്രാപ്തി ഉള്ളതായി ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. രാജ്യത്തെ പൊതുജനാരോ​ഗ്യ മന്ത്രാലയം പുറത്ത് വിടുന്ന കണക്കനുസരിച്ച് ഡിസംബർ 11 വരെ 1.13 കോടി ജനസംഖ്യയിൽ 1,02,172,05 പേർക്ക് ഒരു ഡോസ് വാക്സിന്‍ നൽകിയിട്ടുണ്ട്. 9,262,225 ആളുകൾ രണ്ടാമത്തെ ഡോസ് സ്വീകരിച്ചു. 9,357,454 പേരാണ് വാക്സിന്റെ മൂന്ന് ഡോസും സ്വീകരിച്ചത്. മുന്‍​ഗണനാ വിഭാ​ഗത്തില്‍പ്പെടുന്നവര്‍ക്ക് ബൂസ്റ്റര്‍ ഡോസും നല്‍കിത്തുടങ്ങി.   Read on deshabhimani.com

Related News