യു എ ഇ യിൽ നിന്ന് ജപ്പാനിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി - 20.13 ദശലക്ഷം ബാരൽ



ദുബായ്> ടോക്കിയോയിലെ ഏജൻസി ഫോർ നാച്ചുറൽ റിസോഴ്‌സസ് ആന്റ് എനർജിയിൽ നിന്നുള്ള കണക്കുകൾ പ്രകാരം യുഎഇയിൽ നിന്ന് ജപ്പാനിനിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി ജൂണിൽ 20.13 ദശലക്ഷം ബാരലിലെത്തി. ജാപ്പനീസ് എണ്ണ ഇറക്കുമതിയുടെ 35.1 ശതമാനം യു‌എഇയിൽ നിന്നുള്ളതാണെന്ന്  ജാപ്പനീസ് സാമ്പത്തിക, വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ ഭാഗമായ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ജൂൺ മാസത്തിൽ ജപ്പാൻ ഇറക്കുമതി ചെയ്ത ക്രൂഡ് ഓയിലിന്റെ അളവ് 57.33 ദശലക്ഷം ബാരൽ വരെ എത്തിയിരുന്നു.   Read on deshabhimani.com

Related News