സൂയിസ് ബാങ്കിന് സെൻട്രൽ ബാങ്ക്‌ സഹായം



ജനീവ ഓഹരിവിലയിൽ വൻ ഇടിവുണ്ടായ ക്രെഡിറ്റ്‌ സൂയിസ്‌ ബാങ്കിന്‌ ആശ്വാസം. സെൻട്രൽ ബാങ്ക്‌ സഹായം ഉറപ്പായതോടെ ഓഹരി വിപണിയിൽ 30 ശതമാനം കുതിപ്പുണ്ടായതായി ബാങ്ക്‌ റിപ്പോർട്ട്‌ ചെയ്തു. സ്വിറ്റ്‌സർലൻഡിലെ രണ്ടാമത്തെ വലിയ ബാങ്കായ സൂയിസിന്റെ ഓഹരിവിലയിൽ ബുധനാഴ്ച 30 ശതമാനം ഇടിവുണ്ടായി. ബാങ്കിന്റെ എറ്റവും വലിയ ഓഹരി ഉടമയായ സൗദി നാഷണൽ ബാങ്ക്‌ സ്ഥാപനത്തിൽ നിക്ഷേപം നടത്തില്ലെന്ന്‌ പ്രഖ്യാപിച്ചതാണ്‌ പ്രതിസന്ധി ഉണ്ടാക്കിയത്‌. പ്രതിസന്ധി മറികടക്കാൻ സെൻട്രൽ ബാങ്കിൽനിന്ന്‌ 5000 കോടി ഫ്രാങ്ക്‌ (ഏകദേശം 4.46 ലക്ഷം കോടി രൂപ) വായ്പയെടുക്കുമെന്ന്‌ ബാങ്ക്‌ പ്രഖ്യാപിച്ചിരുന്നു. ആവശ്യമെങ്കിൽ സഹായം നൽകുമെന്ന്‌ സെൻട്രൽ ബാങ്കും അറിയിച്ചു. അമേരിക്കയിലെ സിലിക്കൺ വാലി, സിഗ്‌നേച്ചർ ബാങ്കുകളുടെ തകർച്ചയ്ക്ക്‌ തൊട്ടുപിന്നാലെ, ക്രെഡിറ്റ്‌ സൂയിസും പ്രതിസന്ധിയിലായത്‌ ആഗോള ബാങ്കിങ്‌ മേഖലയെ ആശങ്കയിലാക്കി. Read on deshabhimani.com

Related News