നാലാം ഡോസ് നല്‍കാൻ ഇസ്രയേല്‍



ജറുസലേം ദരിദ്രരാജ്യങ്ങള്‍ വാക്സിനായി കാത്തിരിക്കുമ്പോള്‍ പൗരന്മാര്‍ക്ക് നാലാം ഡോസ് വാക്സിന്‍ നല്‍കാനൊരുങ്ങി ഇസ്രയേല്‍.  ആരോ​ഗ്യപ്രവര്‍ത്തകര്‍ക്കും അറുപത്പിന്നിട്ടവര്‍ക്കും രോ​ഗപ്രതിരോധശേഷി കുറഞ്ഞവര്‍ക്കുമാണ് ആദ്യം നാലാം ഡോസ് നല്‍കുക. ആദ്യമായി വാക്സിനേഷൻ പൂർത്തീകരിച്ച രാജ്യമാണ് ഇസ്രയേൽ. ശേഷം ബൂസ്റ്റർ ഡോസും നൽകി. ഇസ്രയേലിൽ ആദ്യ ഒമിക്രോൺ മരണം കഴിഞ്ഞദിവസമുണ്ടായി.  രണ്ടാഴ്ചയായി  ചികിത്സയിലായിരുന്ന അറുപതുകാരനാണ് മരിച്ചത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 20 ശതമാനത്തില്‍ താഴെപേര്‍ക്ക് മാത്രമേ ഒറ്റഡോസ് വാക്സിനെങ്കിലും ലഭിച്ചിട്ടുള്ളു.   Read on deshabhimani.com

Related News