യുഎസ് വൃദ്ധരില്‍ നൂറിലൊരാൾ കോവിഡിന്റെ ഇര



വാഷിങ്‌ടൺ കോവിഡ്‌ മരണം 8.20 ലക്ഷമായ അമേരിക്കയിൽ മരിച്ചവരിൽ മൂന്നിൽ രണ്ടും വയോധികരെന്ന്‌ റിപ്പോർട്ട്‌. രാജ്യത്ത്‌ 65 വയസ്സിനു മുകളിലുള്ള നൂറിൽ ഒരാൾ കോവിഡിന്‌ ഇരയാകുന്നെന്ന്‌ സെന്റേർസ്‌ ഫോർ ഡിസീസ്‌ കൺട്രോൾ ആൻഡ്‌ പ്രിവൻഷൻ (സിഡിസി) റിപ്പോർട്ട്‌ ചെയ്തു. ന്യൂയോർക്കിൽ ഇത്തരം മരണത്തിലധികവും നേഴ്‌സിങ്‌ ഹോമുകളിലാണ്‌. അവിടെമാത്രം വൃദ്ധമന്ദിരങ്ങളിലെ 15,049 അന്തേവാസികളാണ്‌ കോവിഡിനിരയായത്. 2020ൽ സാധാരണയേക്കാൾ 18 ശതമാനം അധികം വയോജന മരണം റിപ്പോർട്ട്‌ ചെയ്തതായും സിഡിസി റിപ്പോർട്ടിലുണ്ട്‌. അനുബന്ധ രോഗങ്ങൾകൂടിയുള്ള വയേജനങ്ങളാണ്‌ മരിച്ചതിലധികവുമെന്ന്‌ സാംക്രമികരോഗ വിദഗ്‌ധർ വ്യക്തമാക്കി. വാക്‌സിനേഷനിലൂടെ നല്ലൊരു പങ്ക്‌ മരണവും ഒഴിവാക്കാനാകുമായിരുന്നു. വേൾഡോമീറ്റർ കണക്കുപ്രകാരം ചൊവ്വ വൈകിട്ടുവരെ 8,19,315 പേരാണ്‌ അമേരിക്കയിൽ കോവിഡ്‌ ബാധിച്ച്‌ മരിച്ചത്‌. Read on deshabhimani.com

Related News