ലോകത്ത്‌ 1.82 കോടി കോവിഡ്‌ രോഗികൾ ; അമേരിക്കയിൽ അസാധാരണവ്യാപനം



ന്യൂയോർക്ക്‌ ലോകത്ത്‌ കോവിഡ്‌ ബാധിച്ചവരുടെ‌ എണ്ണം 1.82 ലക്ഷം കടന്നു. മരണം ഏഴ്‌ ലക്ഷത്തോട്‌ അടുത്തു. ആകെ രോഗികൾ 1,82,78,448. ഇതുവരെ 6,93,713 പേർക്ക്‌‌ മഹാമാരിയിൽ ജീവൻ നഷ്ടമായി‌. 1.14 കോടി പേർ അതിജീവിച്ചു. അമേരിക്ക, ബ്രസീൽ, ഇന്ത്യ, തുടങ്ങിയ രാജ്യങ്ങളിൽ സ്തിതി രൂക്ഷം‌. അമേരിക്കയിൽ 50,000 അടുത്താണ്‌ പ്രതിദിന രോഗികൾ. ബ്രസീലിൽ 25,000ഉം ഇന്ത്യയിൽ 55,000 മുകളിലാണ്‌. ലോകത്തെ പ്രതിദിന രോഗികളിൽ 50ശതമാനത്തിലധികവും ഈ മൂന്നു രാജ്യങ്ങളിലാണ്‌. പ്രതിദിന മരണത്തിൽ നിലവിൽ ഏറ്റവും കൂടുതൽ മെക്‌സിക്കോയിലാണ്‌. എണ്ണൂറോളം പേർക്കാണ്‌ ദിവസവും ജീവൻ നഷ്ടമാകുന്നത്‌. ●കോവിഡ്‌ വ്യാപനത്തിനിടെ ബുധനാഴ്‌ച ശ്രീലങ്കയിൽ പാർലമെന്റ്‌ തെരഞ്ഞെടുപ്പ്‌. പ്രതീക്ഷയിൽ ഗോതബയ രാജപക്‌സെ. ●90 മിനിറ്റിൽ ഫലം ലഭിക്കുന്ന രണ്ടു പരിശോധന നടത്താനൊരുങ്ങി ബ്രിട്ടൺ. ●നോർവീജിയൻ ക്രൂയിസ് കപ്പലായ ഹർട്ടിഗ്രൂട്ടനിന്റെ എല്ലാ യാത്രകളും നിർത്തലാക്കുമെന്ന് കമ്പനി അറിയിച്ചു. എം‌എസ് റോൾഡ് ആമുണ്ട്സെൻ ക്രൂയിസ് ലൈനറിൽ യാത്രക്കാരും ജോലിക്കാരുമടക്കം 40പേർക്ക്‌ ഇതുവരെ രോഗം സ്ഥിരീകരിച്ചു. അമേരിക്കയിൽ അസാധാരണവ്യാപനം അമേരിക്കയിൽ അസാധാരണമായി വ്യാപനം നടക്കുകയാണെന്ന്‌ വൈറ്റ്‌ ഹൗസിന്റെ കോവിഡ്‌ വൈറസ് ടാസ്‌ക് ഫോഴ്‌സ്‌ അംഗം ഡോ. ബിർക്‌സ് പറഞ്ഞു. നേരത്തെയിൽനിന്നു വ്യത്യസ്തമായി ഗ്രാമപ്രദേശങ്ങളിലും രോഗം പടരുകയാണ്‌. ഗ്രാമീണ സമൂഹങ്ങൾക്ക് പ്രതിരോധശേഷിയില്ലെന്നും മുഖംമൂടി ധരിക്കണമെന്നും സാമൂഹ്യ അകലം കൃത്യമായി പാലിക്കണമെന്നും അവർ പറഞ്ഞു. ഹോട്ട്‌‌സ്‌പോട്ടുകളിൽ അവധിക്കാലം ആഘോഷിക്കാൻ പോകുന്നത്‌ അവസാനിപ്പിക്കണം. വേനലിൽ രോഗം കൂടുതൽ പടരുകയാണെന്നും ബിർക്‌സ്‌ പറഞ്ഞു. Read on deshabhimani.com

Related News