കോവിഡ് നിയന്ത്രണം : ഇളവ്‌ നൽകാൻ ചെെന



ബീജിങ്‌ കോവിഡിന്റെ പ്രാരംഭകാലം മുതൽ കാർക്കശ്യത്തോടെ പിന്തുടരുന്ന സീറോ കോവിഡ്‌ നയത്തിൽ ചൈന ഇളവ്‌ വരുത്തിയേക്കുമെന്ന്‌ സൂചന. കോവിഡ്‌ വ്യാപനം വീണ്ടും ഉയരുന്ന സാഹചര്യത്തിൽ രാജ്യത്ത്‌ നടപ്പാക്കുന്ന വൻ അടച്ചിടൽ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ബീജിങ്‌, ഷാങ്‌ഹായ്‌ ഉൾപ്പെടെയുള്ള നഗരങ്ങളിൽ സർവകലാശാലകളിൽ ഉൾപ്പെടെ പ്രതിഷേധം ഉണ്ടായതിനെ തുടർന്നാണ്‌ ഇവ്‌ നൽകാനുള്ള ആലോചനയെന്ന്‌ വിദേശ മന്ത്രാലയ വക്താവ്‌ ഷാവോ ലിജിയൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസമുണ്ടായ സമരങ്ങളിൽ പൊലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. പ്രതിഷേധം ശക്തമാകുമെന്ന ആശങ്കയിൽ വിവിധ സർവകലാശാലകൾ വിദ്യാർഥികളെ തിരികെ അയക്കുന്നതായും റിപ്പോർട്ടുണ്ട്‌. സമാധാനപരമായി പ്രതിഷേധിക്കാനുള്ള ചൈനക്കാരുടെ അവകാശത്തെ പിന്തുണയ്ക്കുന്നതായി അമേരിക്ക പ്രഖ്യാപിച്ചു. അതോടൊപ്പം, വയോജനങ്ങൾക്കുള്ള വാക്‌സിൻ വിതരണം ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്‌. 80 വയസ്സിനു മുകളിലുള്ള എല്ലാവരും വാക്‌സിൻ എടുത്തെന്ന്‌ ഉറപ്പാക്കും. ഇതിനായി മൊബൈൽ ക്യാമ്പുകൾ സംഘടിപ്പിക്കും. മുതിർന്നവർക്കുള്ള ബൂസ്റ്റർ ഡോസിന്റെ ഇടവേള മൂന്നുമാസമായി ചുരുക്കും. Read on deshabhimani.com

Related News