കോവിഡ്: യൂറോപ്പില്‍ 10 കോടി കടന്നു



ലണ്ടന്‍ യൂറോപ്പില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസിന്റെ എണ്ണം 10 കോടി കടന്നു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ലോകത്താകെ കോവിഡ് ബാധിച്ചവരുടെ മൂന്നിലൊന്നിൽ അധികവും യൂറോപ്പിലാണെന്ന് ഏജന്‍സി ഫ്രാന്‍സ് പ്രസ്‌ (എഎഫ്പി) റിപ്പോര്‍ട്ടുചെയ്‌തു. ഇതുവരെ യൂറോപ്യൻ മേഖലയിൽ 10,00,74,753 പേര്‍ക്ക് കോവിഡ്‌ സ്ഥിരീകരിച്ചിട്ടുണ്ട്. 28,97,62,711 പേര്‍ക്കാണ് ലോകത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. സമീപ മാസങ്ങളിൽ യൂറോപ്യന്‍ മേഖല വീണ്ടും പകർച്ചവ്യാധിയുടെ പ്രഭവകേന്ദ്രമായി മാറിയിരിക്കുന്നു. കഴിഞ്ഞ ഏഴു ദിവസത്തിനുള്ളിൽ മാത്രം മേഖലയില്‍ 49 ലക്ഷത്തിലധികംപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മേഖലയിലെ 52 രാജ്യത്തിൽ 17 എണ്ണവും കഴിഞ്ഞ ഒരാഴ്ചയ്‌ക്കുള്ളിൽ മുന്‍ റെക്കോഡുകള്‍ മറികടന്നു. യൂറോപ്പില്‍ കഴിഞ്ഞയാഴ്‌ച ഒരു ദിവസം ശരാശരി 3,413 കൊറോണ വൈറസ് മരണം രേഖപ്പെടുത്തി. Read on deshabhimani.com

Related News