സോവിയറ്റ്‌ 
കൃത്രിമോപഗ്രഹം 
ഭൂമിയിൽ പതിച്ചേക്കും



മോസ്കോ ശുക്രനെ പഠിക്കാൻ 50 വർഷംമുമ്പ്‌ സോവിയറ്റ്‌ യൂണിയൻ അയച്ച കൃത്രിമോപഗ്രഹം ഭൂമിയിൽ പതിച്ചേക്കുമെന്ന്‌ റിപ്പോർട്ട്‌. ‘കോസ്‌മോസ്‌ 482’വിനെ ശുക്രോപരിതലത്തിൽ ഇറക്കേണ്ടിയിരുന്ന ഡിസന്റ്‌ ക്രാഫ്‌റ്റ്‌ ഭൂമിയിലേക്കുള്ള സഞ്ചാരം ആരംഭിച്ചെന്ന്‌  ദ സ്‌പേസ്‌ റിവ്യൂവിൽ പ്രസിദ്ധീകരിച്ച ലേഖനം ചൂണ്ടിക്കാട്ടി. 1972ൽ വിക്ഷേപിച്ച  ‘കോസ്‌മോസ്‌ 482’ ഭൂമിയുടെ ഭ്രമണപഥം ഭേദിക്കാൻ കഴിയാത്തതിനെത്തുടർന്ന്‌ പരാജയപ്പെടുകയായിരുന്നു. 50 വർഷത്തിനിടെ ഇത്‌ ഭൂമിയോട്‌ 7700 കിലോമീറ്റർ അടുത്തെത്തിയതായും റിപ്പോർട്ടിൽ പറയുന്നു. 2024ന്റെ പകുതിക്കും 2027ന്റെ പകുതിക്കും മധ്യേ ഡിസന്റ്‌ ക്രാഫ്‌റ്റ്‌ ഭൂമിയിൽ പതിച്ചേക്കുമെന്ന് ബഹിരാകാശ ഗവേഷകൻ മാർകോ ലാങ്‌ബ്രോക്‌ ലേഖനത്തിൽ മുന്നറിയിപ്പ് നല്‍കി. Read on deshabhimani.com

Related News