പോലീസ് നായ്ക്കളെ ഉപയോഗിച്ച് കോവിഡ് -19 കണ്ടെത്തുന്നതിൽ യുഎഇ ലോക രാജ്യങ്ങളിൽ ഒന്നാമത്



അബുദാബി>കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളിൽ യുഎഇ പുതിയ നേട്ടം കൈവരിച്ചു. കോവിഡ് -19 കേസുകൾ കണ്ടെത്തുന്നതിന് വിമാനത്താവളങ്ങളിൽ K9 പോലീസ് നായ്ക്കളുടെ സേവനം വിജയകരമായി ഉപയോഗിച്ചതാണ്  ഈ പുതിയ നേട്ടം. മറ്റ് രാജ്യങ്ങളിൽ ഇപ്പോഴും പരിശീലന ഘട്ടത്തിലുള്ള ഈ രീതിയാണ് ലോകത്തിൽ ആദ്യമായി യു എ ഇ പരീക്ഷിച്ചു വിജയിച്ചത്. നായ്ക്കളും പരിശോധനയ്ക്ക് വിധേയരാകുന്ന വ്യക്തികളും തമ്മില്‍ നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കിയാണ് ഈ പുതിയ രീതി നടപ്പിലാക്കുന്നത്.  നായ്ക്കളുടെ ഘ്രാണശക്തിയുടെ അഭൂതപൂര്‍വ്വമായ ശേഷിയെ ഉപയോഗപ്പെടുത്തി ഷോപ്പിംഗ് മാളുകൾ, ഇവന്റുകൾ, വിമാനത്താവളങ്ങൾ, മറ്റ് സുപ്രധാന മേഖലകൾ എന്നിവിടങ്ങളിലെല്ലാം ഇത് വിജയകരമാക്കാൻ യു എ ഇ യ്ക്ക് സാധിച്ചു. പോലീസ് പട്രോളിംഗിലും ഈ സേവനം ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്.  രാജ്യത്തേക്ക് വരുന്നവരുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വരാതെ അവരുടെ കക്ഷത്തിൽ നിന്ന് എടുത്ത സാമ്പിളുകൾ നിരീക്ഷിക്കുന്നതിനും പരിശോധിക്കുന്നതിനുമായി പ്രത്യേക ടീമുകൾ വിമാനത്താവളങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. പരിശീലനം ലഭിച്ച നായയ്ക്ക് നിമിഷങ്ങൾക്കുള്ളിൽ തന്നെ വ്യക്തി രോഗബാധിതനാണോ അല്ലയോ എന്ന് കണ്ടുപിടിക്കാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ തുറക്കുകയും ഫ്ലൈറ്റുകളുടെ എണ്ണം വര്‍ദ്ധിച്ചുവരുകയും ചെയ്യുന്ന സാഹചര്യത്തില്‍, വിമാനത്താവളത്തില്‍ ഇത് ഏറെ ഗുണം ചെയ്യും.   Read on deshabhimani.com

Related News