കൊറോണ പ്രതിസന്ധി : തൊഴിലാളികളെ ആവശ്യമെങ്കിൽ പിരിച്ചുവിടാം - യു എ ഇ



ദുബായ് > കൊറോണ വൈറസ് പ്രതിസന്ധി സൃഷ്‌ടിച്ച സാഹചര്യത്തിൽ  യു എ ഇയിലെ പ്രൈവറ്റ് സെക്ടറിലെ കമ്പനികള്‍ക്ക് ആവശ്യമെങ്കില്‍ തൊഴിലാളികളെ പിരിച്ചുവിടാമെന്ന് യുഎഇ മാനവ വിഭവശേഷി  മന്ത്രാലയം അറിയിച്ചു. ആവശ്യമെങ്കിൽ തൊഴിലാളികൾക്ക് ശമ്പളത്തോടുകൂടിയ അവധിയോ ശമ്പളം ഇല്ലാത്ത അവധിയോ നല്‍കാനും ഉത്തരവിൽ പറയുന്നുണ്ട്.   ജീവനക്കാരുടെ തൊഴിൽ കോൺട്രാക്ടിൽ മാറ്റങ്ങൾ വരുത്താനും കമ്പനികൾക്ക് അധികാരം നൽകിയിട്ടുണ്ട്.  ക്രമേണ പിരിച്ചുവിടാനോ, ശമ്പളത്തോടെയും അല്ലാതെയും അവധി നൽകാനോ ഇതു പ്രകാരം കഴിയും. റിമോട്ട് വർക്കിംഗ് സിസ്റ്റം പ്രോത്സാഹിപ്പിക്കുക, ശമ്പളം ഇല്ലാത്ത അവധി  നൽകുക,ജീവനക്കാരെ ഒട്ടും ആവശ്യമില്ല എങ്കിൽ നേരത്തെയുള്ള ഉടമ്പടികളിൽ മാറ്റം വരുത്തുക തുടങ്ങിയ ഇളവുകൾ മാർച്ച് 26 മുതൽ പ്രാബല്യത്തിൽ വരുന്ന വിധം കമ്പനികൾക്ക് നടപ്പിലാക്കാം.   എന്നാൽ പരസ്പര സമ്മത പ്രകാരം ക്രമേണ ക്രമേണ ആയിരിക്കണം നടപടികൾ എടുക്കേണ്ടതെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട് .          Read on deshabhimani.com

Related News