ഉക്രയ്‌നിൽ കമ്യൂണിസ്‌റ്റ്‌ പാർടിക്ക്‌ നിരോധനം



കീവ്‌ കമ്യൂണിസ്‌റ്റ്‌ പാർടിക്ക്‌ നിരോധനം ഏർപ്പെടുത്തി ഉക്രയ്ൻ. കോടതി ഉത്തരവിനെ തുടർന്ന്‌ നീതി മന്ത്രാലയമാണ്‌ പാർടിയെ എക്കാലത്തേക്കുമായി നിരോധിച്ചത്‌. സ്വത്തുവക കണ്ടുകെട്ടി. രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർടിയായ സിപികെ 2012ലെ പൊതുതെരഞ്ഞെടുപ്പിൽ 13 ശതമാനം വോട്ട്‌ നേടിയിരുന്നു. ഫോർ ലൈഫ്‌ പാർടി, ലെഫ്‌റ്റ്‌ ഒപ്പോസിഷൻ, യൂണിയൻ ഓഫ്‌ ലെഫ്‌റ്റ്‌ ഫോഴ്‌സസ്‌, സോഷ്യലിസ്‌റ്റ്‌ പാർടി ഓഫ്‌ ഉക്രയ്‌ൻ എന്നീ പ്രതിപക്ഷ പാർടികളെയും നിരോധിച്ചു. റഷ്യൻ അനുകൂല സംഘടനകളാണെന്ന്‌ മുദ്രകുത്തിയാണ്‌ നടപടി. ഇതേ കുറ്റം ചുമത്തി അലക്സാണ്ടർ കൊണോനോവിച്ച്‌, മിഖായിൽ കൊണോനോവിച്ച്‌ എന്നീ യുവ കമ്യൂണിസ്‌റ്റ്‌ നേതാക്കളെ ജീവപര്യന്തം ജയിലിലടച്ചിരിക്കുകയുമാണ്‌. Read on deshabhimani.com

Related News