അമേരിക്കയിൽ അതിശൈത്യവും ശീത കൊടുങ്കാറ്റും; 28 മരണം



വാഷിങ്‌ടൺ > ചരിത്രത്തിലെ ഏറ്റവും കടുത്ത ശൈത്യത്തിൽ അമേരിക്ക. അതിശൈത്യം മൂലം ഇതുവരെ 28 പേരാണ് രാജ്യത്ത് മരിച്ചത്. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം -50 ഡിഗ്രി സെൽഷ്യൽ വരെ താപനിലയാണ്‌ രേഖപ്പെടുത്തുന്നത്‌. കാനഡയിലും അതിശൈത്യവും ശീത കൊടുങ്കാറ്റും രൂക്ഷമാണ്‌. ബോംബ് സൈക്ലോണ്‍ എന്ന ശീതക്കാറ്റ് ഇനിയും ദിവസങ്ങള്‍ നീണ്ടേക്കാമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. ആര്‍ട്ടിക്ക് പ്രദേശത്ത് നിന്ന് മധ്യ അമേരിക്കയിലേക്ക് ഉറഞ്ഞു കൂടിയ മഞ്ഞാണ് അതി ശൈത്യത്തിന്റെ കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. ശൈത്യം ഇനിയും കനക്കുമെന്നാണ് ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ശീത കൊടുങ്കാറ്റിനെ തുടര്‍ന്ന് വൈദ്യുതി ലൈനുകള്‍ തകരാറിലായതോടെ വിവിധയിടങ്ങളില്‍ വൈദ്യുത തടസം നേരിടുന്നുണ്ട്. Read on deshabhimani.com

Related News