യുഎസിലും ക്യാനഡയിലും ശീതക്കാറ്റ്‌: മരണം 59 ആയി ; ന്യൂയോർക്കിൽമാത്രം 27 പേർ മരിച്ചു



വാഷിങ്‌ടൺ കനത്ത മഞ്ഞുവീഴ്‌ചയിലും ശീതക്കാറ്റിലും അമേരിക്കയിലും ക്യാനഡയിലും മരിച്ചവരുടെ എണ്ണം 59 ആയി. അമേരിക്കയിൽ 55 പേരും ക്യാനഡയിൽ നാല്‌ പേരുമാണ്‌ മരിച്ചത്‌. ന്യൂയോർക്കിൽമാത്രം 27 പേർ മരിച്ചു. വിമാനസർവീസുകൾ സാധാരണ ഗതിയിലേക്ക്‌ മടങ്ങിയിട്ടില്ല. ലക്ഷക്കണക്കിന്‌ വീടുകളിൽ ഇപ്പോഴും വൈദ്യുതി ബന്ധമില്ല. മഞ്ഞുവീഴ്‌ച ശക്തമായ ബഫലോ നഗരത്തിൽ കടുത്ത ശൈത്യം തുടരുകയാണ്‌. കനത്ത ശീതക്കാറ്റുള്ളതിനാൽ റോഡ്‌ ഗതാഗതത്തിന്‌ നിയന്ത്രണമുണ്ട്‌. പ്രതികൂലമായ കാലാവസ്ഥയ്‌ക്കിടയിൽ കവർച്ചാശ്രമവും രൂക്ഷമായെന്നും റിപ്പോർട്ടുണ്ട്‌. രക്ഷാപ്രവർത്തകർക്കും പൊലീസിനും പലയിടത്തും എത്തിച്ചേരാനാകാത്തതാണ്‌ വെല്ലുവിളിയാകുന്നത്‌. Read on deshabhimani.com

Related News