സമ്പദ്‌വ്യവസ്ഥയിലുണ്ടാകുന്ന ഭീഷണി പരിഹരിക്കാൻ യുഎസ്



വാഷിങ്ടണ്‍ സമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലകളില്‍ കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന ഭീഷണി പരിഹരിക്കാൻ നടപടികള്‍ക്കൊരുങ്ങി അമേരിക്ക. റിട്ടയർമെന്റ് പ്ലാനുകൾ, ഫെഡറൽ സംഭരണം, സർക്കാർ ബജറ്റ് എന്നിവയെല്ലാം പുനർവിചിന്തനം ചെയ്ത് പൗരന്മാരുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതിക്കാണ് തയ്യാറെടുക്കുന്നതെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.  നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെ അഭിപ്രായത്തിൽ, കഴിഞ്ഞ അഞ്ച് വർഷത്തിൽ, തീവ്രമായ കാലാവസ്ഥാ വ്യതിയാനം അമേരിക്കക്കാർക്ക് 60000 കോടി ഡോളറിലധികം നാശനഷ്ടമുണ്ടാക്കി. ഈ വര്‍ഷംമാത്രം കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായുള്ള പ്രകൃതി ദുരന്തങ്ങള്‍ മൂന്നിലൊന്ന് അമേരിക്കക്കാരെ ബാധിച്ചു. ഇത് പരിഹരിക്കുന്നതിനുള്ള നടപടികള്‍ക്കാണ് സര്‍ക്കര്‍ തയ്യാറെടുക്കുന്നത്. ഗ്ലാസ്‌ഗോ സമ്മേളനത്തിന് മുന്നോടിയായി കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ യുഎസ് സർക്കാർ ഗൗരവകരമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാനുള്ള ശ്രമം കൂടിയാണ് ഈ നീക്കം. Read on deshabhimani.com

Related News