കാലാവസ്ഥാ വ്യതിയാനം ഇന്ത്യയില്‍ ​ഗുരുതരമാകും ; അമേരിക്കന്‍ റിപ്പോര്‍ട്ട് പുറത്ത്



വാഷിങ്ടണ്‍ ഇന്ത്യയും പാകിസ്ഥാനും അടക്കമുള്ള 11 രാജ്യങ്ങളില്‍ കാലാവസ്ഥാ വ്യതിയാനം ഗുരുതരമായ പ്രതിസന്ധിയുണ്ടാക്കുമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട്. അടുത്ത മാസം സ്കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ നടക്കാനിരിക്കുന്ന യുഎന്നിന്റെ കാലാവസ്ഥാ ഉച്ചകോടിക്കു മുന്നോടിയായി അമേരിക്കന്‍ രഹസ്യാന്വേഷണ ശൃംഖലയിലെ 18 ഏജന്‍സി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം. ഇന്ത്യയെയും പാകിസ്ഥാനെയും കൂടാതെ അഫ്ഗാനിസ്ഥാന്‍, ഇറാഖ്, മ്യാൻമർ, ഉത്തര കൊറിയ എന്നീ ഏഷ്യൻ രാജ്യങ്ങളിലും ഗ്വാട്ടിമല, ഹെയ്തി, ഹോണ്ടുറാസ്, നിക്കരാഗ്വ, കൊളംബിയ എന്നിവിടങ്ങളിലും പ്രതിസന്ധി രൂക്ഷമാകും. ആഹാരം, ജലം, ഊർജം, ആരോഗ്യം തുടങ്ങിയവയില്‍ അതി ഗുരുതര പ്രതിസന്ധി ഈ രാജ്യങ്ങളില്‍ ഉണ്ടാകും. അഭയാര്‍ഥി പ്രവാഹം ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കി. ഇന്ത്യയും പാകിസ്ഥാനും അടക്കം രാജ്യങ്ങള്‍ തമ്മില്‍ ജലത്തിന്റെ പേരില്‍ നടക്കുന്ന തര്‍ക്കം റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു.  ഫോസിൽ ഇന്ധന കയറ്റുമതിയെ ആശ്രയിക്കുന്ന ഗള്‍ഫ് രാജ്യങ്ങളിലും ഗുരുതര പ്രതിസന്ധി ഉണ്ടാകും. കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കുന്നതിന് ആഗോളതലത്തില്‍ ഒന്നിച്ചുള്ള ശ്രമം അനിവാര്യമാണെന്നും പറയുന്നു. Read on deshabhimani.com

Related News