ചൈനീസ് വിമാനങ്ങൾ വിലക്കി യുഎസ്



വാഷിങ്ടണ്‍ കോവിഡ് മാനദണ്ഡങ്ങളുടെ ഭാ​ഗമായി  വിമാനങ്ങള്‍ക്ക് നിയന്ത്രണമേർപ്പെടുത്തിയ ചൈനയുടെ നടപടിയോടുള്ള പ്രതികാരമെന്നോണം ചൈനീസ് കമ്പനികളുടെ വിമാനങ്ങൾ വിലക്കി അമേരിക്ക.  നാല് ചൈനീസ് വ്യോമയാന കമ്പനികളുടെ 44 വിമാനങ്ങള്‍ തടയുന്നതിനാണ്‌ യുഎസ് ​ഗതാ​ഗത വകുപ്പിന്റെ ഉത്തരവ്. യാത്രക്കാർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന്  ഡെൽറ്റ എയർലൈൻസ്, യുണൈറ്റഡ് എയർലൈൻസ്, അമേരിക്കൻ എയർലൈൻസ് എന്നിവയുടെ ചില വിമാനങ്ങൾ ചൈന വിലക്കിയിരുന്നു. ചൈനയുടെ നടപടി വ്യോമ​ഗതാ​ഗതവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ഉടമ്പടി ലംഘിച്ചുവെന്നാണ് അമേരിക്കയുടെ വാദം. തുടർന്നാണ് എയർ ചൈന, ചൈന ഈസ്റ്റേൺ എയർലൈൻസ്, ചൈന സതേൺ എയർലൈൻസ്, ഷിയാമെൻ എയർലൈൻസ് എന്നിവയുടെ ജനുവരി 30 നും മാർച്ച് 29 നും ഇടയിലുള്ള വിമാനങ്ങൾ വിലക്കിയത്‌. Read on deshabhimani.com

Related News