കോവിഡ് വാക്‌‌സിൻ: ആദ്യഘട്ട പരീക്ഷണം വിജയമെന്ന് ചൈന; അതിവേഗം രോഗപ്രതിരോധശേഷി ലഭിക്കുന്നു



ന്യൂഡൽഹി > കോവിഡ് പ്രതിരോധത്തിന് വികസിപ്പിക്കുന്ന വാക്‌‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമെന്ന് ചൈന. ആഡ്5 എൻകോവ് വാക്‌‌സിൻ പരീക്ഷത്തിന് വിധേയമായവർ അതിവേഗം പ്രതിരോധശേഷി കൈവരിക്കുന്നുവെന്നാണ് റിപ്പോർട്ട്. 108 പേരിലാണ് പ്രഥമ പരീക്ഷണം നടത്തിയത്. ഇതിൽ ഭൂരിപക്ഷം പേരും പൂർണആരോഗ്യം വീണ്ടെടുത്തുവെന്ന് പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണമായ 'ദി ലാൻസെറ്റ്' റിപ്പോർട്ട് ചെയ്‌തു. എന്നാൽ തുടർ പരീക്ഷണങ്ങളിലൂടെയേ വാക്‌‌സിൻ പൂർണവിജയമെന്ന് പറയാനാകൂവെന്ന് ചൈനീസ് ആരോഗ്യവൃത്തങ്ങൾ അറിയിച്ചു. ചൈനീസ് അക്കാദമി ഓഫ് എൻജിനിയറിംഗ് അംഗവും അക്കാദമി ഓഫ് മിലിറ്ററി മെഡിക്കൽ സയൻസിലെ ബയോളജി പ്രൊഫസറുമായ ഷെൻ വേയുടെ നേതൃത്വത്തിലുള്ള സംഘമാണ് വാക്‌‌സിൻ വികസിപ്പിക്കുന്നത്. മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് മനുഷ്യരിലെ പരീക്ഷണം നടത്തിയത്. 28 ദിവസം നീണ്ട നിരീക്ഷണത്തിനുശേഷം ആർക്കും ഗുരുതരമായ ലക്ഷണങ്ങളൊന്നും കണ്ടെത്തിയുമില്ല. 508 പേരിൽ നടത്തുന്ന രണ്ടാംഘട്ട പരീക്ഷണം ആരംഭിച്ചിട്ടുണ്ട്.  Read on deshabhimani.com

Related News