പാര്‍ടി കോണ്‍​ഗ്രസ് പ്രതിനിധികളെ തെരഞ്ഞെടുത്ത് സിപിസി



ബീജിങ്> ഇരുപതാം പാര്‍ടി കോണ്‍​ഗ്രസ് പ്രതിനിധികളെ തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ച്  ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി(സിപിസി). രാജ്യത്ത് പട്ടാള അട്ടിമറിയുണ്ടായെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ ഊഹാപോഹം പ്രചരിക്കുന്നതിനിടെയാണ് പാര്‍ടി കോണ്‍​ഗ്രസ് നടപടികള്‍ മുന്നോട്ട് പോകുകയാണെന്ന വ്യക്തമായ സന്ദേശം ചൈന നല്‍കുന്നത്. ബീജിങ്ങില്‍  ടിയാന്‍മെന്‍ സ്ക്വയറിലെ  പീപ്പിള്‍സ് ​ഗ്രേറ്റ് ഹാളില്‍ ഒക്ടോബര്‍ 16നാണ് പാര്‍ടി കോണ്‍​ഗ്രസ്. അഞ്ചുവര്‍ഷത്തിലൊരിക്കലാണ് പാര്‍ടി കോണ്‍​ഗ്രസ് ചേരുന്നത്.  ഈ സമ്മേളനത്തിലൂടെ ഷീ ജിന്‍പിങ്ങിന് സിപിസി തലപ്പത്ത് തുടര്‍ച്ചയായി മൂന്നാംവട്ടവും തുടരാന്‍ അവസരം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍  2296 പ്രതിനിധികളെയാണ് പാര്‍ടി കോണ്‍​ഗ്രസിലേക്ക് തെരഞ്ഞെടുത്തത്. വനിതകള്‍, ന്യൂനപക്ഷങ്ങള്‍ എന്നിങ്ങനെ ചൈനയുടെ സമസ്തമേഖലയെയും പ്രതിനിധീകരിക്കുന്നവരെയാണ് പ്രതിനിധികളായി നിശ്ചയിച്ചിരിക്കുന്നത്.ഏപ്രിലില്‍ ഷീയെ പ്രതിനിധിയായി പ്രഖ്യാപിച്ചിരുന്നു. പാര്‍ടി കോണ്‍​ഗ്രസില്‍ പൊളിറ്റ് ബ്യൂറോയിലടക്കം മാറ്റം ഉണ്ടാകും. പ്രതിനിധികളുടെ യോ​ഗ്യത പ്രത്യേക അവലോകന സമിതി പരിശോധിക്കുമെന്നും സിപിസി പ്രസ്താവനയില്‍ അറിയിച്ചു. Read on deshabhimani.com

Related News