ലിത്വാനിയ സ്ഥാനപതിയെ 
പുറത്താക്കി ചൈന



ബീജിങ്‌ സ്വയംഭരണപ്രദേശമായ തായ്‌വാന്‌ ആ പേരിൽ ലിത്വാനിയയിൽ ഓഫീസ്‌ തുറക്കാൻ അനുമതി നൽകിയതിൽ പ്രതിഷേധിച്ച്‌ ചൈന  അവിടത്തെ സ്ഥാനപതിയെ തിരിച്ചുവിളിച്ചു. ബീജിങ്ങിലെ ലിത്വാനിയ സ്ഥാനപതിയെ പുറത്താക്കുകയും ചെയ്തു. തായ്‌വാൻ ചൈനയുടെ ഭാഗമാവേണ്ട പ്രദേശമായാണ്‌ ഭുരിപക്ഷം രാജ്യങ്ങളും കണക്കാക്കുന്നത്‌. ഒളിമ്പിക്‌സിൽ പോലും ചൈനീസ്‌ തായ്‌പെയ്‌ എന്നാണ്‌ തായ്‌വാന്റെ പേര്‌. ‘ചൈനീസ്‌ തായ്‌പെയ്‌’എന്നപേരിനുപകരം തായ്‌വാൻ എന്നുതന്നെ ഉപയോഗിച്ച്‌ ഓഫീസ്‌ തുടങ്ങാൻ തായ്‌വാനും ലിത്വാനിയയും കഴിഞ്ഞ മാസമാണ്‌ ധാരണയിലെത്തിയത്‌. തെറ്റായ തീരുമാനം തിരുത്തിയില്ലെങ്കിൽ പ്രത്യാഘാതമുണ്ടാകുമെന്ന്‌ ചൈനീസ്‌ വിദേശമന്ത്രാലയം ലിത്വാനിയക്ക്‌ മുന്നറിയിപ്പ്‌ നൽകി. തായ്‌വാനിലെ വിഘടനശ്രമങ്ങളെ പരാജയപ്പെടുത്തുമെന്നും ചൈന വ്യക്തമാക്കി. Read on deshabhimani.com

Related News