ബ്രിട്ടനുമേൽ 
ഉപരോധം ‌; തിരിച്ചടിച്ച്‌ ചൈന‌



ബീജിങ്‌ തങ്ങളുടെ നേതാക്കൾക്കെതിരെ ഉപരോധം ഏർപ്പെടുത്തിയ ബ്രിട്ടന്റെ നടപടിക്കെതിരെ അതേനാണയത്തിൽ തിരിച്ചടിച്ച് ചൈന. ബ്രിട്ടീഷ്‌ നേതാക്കയും സംഘടനകളെയും ചൈന വിലക്കി. എംപിമാരായ കൺസർവേറ്റീവ്‌ പാർടി മുൻ നേതാവ്‌ ഇയാൻ സ്‌മിത്‌, വിദേശകാര്യ സമിതി ചെയർമാൻ ടോം തുഗെൻ‌ഹാത്, നുസറത്‌ ഘനി,  പ്രഭുസഭാംഗങ്ങളായ ഹെലെന ആൻ കെന്നഡി, ഡേവിഡ്‌ ആൾട്ടൺ, ചൈനയുമായുള്ള പാർലമെന്ററി സഖ്യത്തിലെ എല്ലാ അംഗങ്ങൾക്കും നാലു സംഘടനയ്‌ക്കുമാണ്‌ ഉപരോധം ഏർപ്പെടുത്തിയത്‌.  സിൻജിയാങ്ങിലെ ഉയ്‌ഗർ മുസ്ലീങ്ങൾക്കെതിരെ മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്ന്‌ ആരോപിച്ചായിരുന്നു‌ ബ്രിട്ടന്റെ നടപടി‌. ഇത്‌ അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര ബന്ധങ്ങളെ നിയന്ത്രിക്കുന്ന അടിസ്ഥാന മാനദണ്ഡങ്ങളുടെയും ലംഘനമാണെന്ന്‌ ചൈന കുറ്റപ്പെടുത്തി‌. ചൈനയുടെ ആഭ്യന്തര കാര്യങ്ങളിൽ കടുത്ത ഇടപെടലാണെന്നും വക്താവ്‌ പറഞ്ഞു. സിൻജിയാങ്ങുമായി ബന്ധപ്പെട്ട പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധത്തിന്‌ മറുപടിയായി എച്ച്‌ ആൻഡ്‌ എം അടക്കമുള്ള വസ്‌ത്ര, പാദരക്ഷ ബ്രാൻഡുകൾ ബഹിഷ്‌കരിക്കാൻ ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടി ആഹ്വാനം ചെയ്‌തു. ചൈന ഏറ്റവും പ്രതികാരപൂർവം പെരുമാറുന്ന, വിശ്വസിക്കാനാകാത്ത വ്യാപാര പങ്കാളിയാണെന്ന്‌  ചൈനയിലെ ഓസ്‌ട്രേലിയൻ സ്ഥാനപതി ഗ്രഹാം ഫ്ലെച്ചർ ആരോപിച്ചു. ചൈനയിലേക്കുള്ള കയറ്റുമതിയിൽ വലിയ ഇടിവുണ്ടായെന്ന്‌ ഓസ്‌ട്രേലിയൻ അധികൃതർ പറഞ്ഞതിനു പിന്നാലെയാണ്‌ സ്ഥാനപതിയുടെ പ്രതികരണം. Read on deshabhimani.com

Related News