തയ്‌വാനിൽ 
100 ചൈനീസ്‌ യുദ്ധവിമാനം



തായ്‌പെ രണ്ടുദിവസത്തെ സൈനികാഭ്യാസത്തിൽ തയ്‌വാനെ വളഞ്ഞ്‌ ചൈനയുടെ 100 യുദ്ധവിമാനവും നിരവധി പടക്കപ്പലുകളും. വെള്ളിയാഴ്ചമാത്രം 68 വിമാനവും 13 പടക്കപ്പലും തയ്‌വാന്റെ വ്യോമ, സമുദ്ര മേഖലയിൽ പരിശീലനം നടത്തി. തയ്‌വാന്‌ ചുറ്റുമുള്ള ആറ്‌ കേന്ദ്രം കേന്ദ്രീകരിച്ച്‌ നടക്കുന്ന സംയുക്ത പരിശീലനത്തിൽ ഫൈറ്റർ, ബോംബർ വിമാനങ്ങളും വൻ നശീകരണശേഷിയുള്ള കപ്പലുകളും ഉപയോഗിച്ചെന്ന്‌ ഔദ്യോഗിക വാർത്താ ഏജൻസി സിൻഹുവ റിപ്പോർട്ട്‌ ചെയ്തു. വെള്ളിയാഴ്ചയും മിസൈൽ പരീക്ഷണം നടത്തിയെന്നും സൈന്യം അറിയിച്ചു.   Read on deshabhimani.com

Related News